CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 47 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ മലയാളികൾ കാത്തിരിക്കുന്ന ബ്രിസ്കയുടെ ഓണാഘോഷം സെപ്റ്റംബർ 5 ന്

ഓണാഘോഷമെന്നത് മലയാളികളുടെ ആവേശം നിറഞ്ഞ ഒരു ഉത്സവമാണ്,പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.ഒരുമയോടെ ഓണാഘോഷത്തിന്റെ ഉത്സവലഹരിയിലാണ് ഏവരും.യുകെയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലൊന്നാണ് ബ്രിസ്റ്റൊളിലെ ബ്രിസ്‌കയുടെ ഓണാഘോഷം.

ബ്രിസ്കയുടെ ഓണാഘോഷത്തിന് ഇനി മൂന്ന് ദിവസം കൂടി മാത്രം. സെപ്റ്റംബർ 5 ന് ഗ്രീൻവേ സെന്ററിൽ വച്ച് രാവിലെ 11.30 മുതൽ രാത്രി 9 മണി വരെയാണ് ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഓണപ്പരിപാടികളും ഓണക്കളികളുമായി അവിസ്മരണീയമായ മുഹൂര്‍ത്തം ബ്രിസ്റ്റൊളിലെ മലയാളികള്‍ക്ക് സമ്മാനിക്കാനാണ് ബ്രിസ്‌ക തീരുമാനിച്ചിരിക്കുന്നത്. ഇക്കുറിയും വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. എഴുന്നൂറോളം പേര്‍ക്ക് ഓണസദ്യ ഒരുക്കുന്ന തിരക്കിലാണ് അസോസിയേഷന്‍. ഓണസദ്യാ സമയത്ത് ബ്രിസ്‌റ്റോളിലെ മികച്ച കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിയ്ക്കുന്ന ലൈവ് ഗാനമേള ബ്രിസ്ക ഓണാഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും . മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ചില കളികളും മത്സരങ്ങളും ബ്രിസ്‌ക ഒരുക്കിയിട്ടുണ്ട്. കോലുകളി, കല്ലുകളി എന്നിവയൊക്കെ ഇതില്‍ ചിലതാണ്. വിവിധ അസോസിയേഷനുകളുടെ ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടം വലി മത്സരം മറ്റൊരാകർഷണമായിരിക്കും. വളരെ വാശിയേറിയ മത്സരമായിരിക്കും ഇക്കുറി നടക്കുക

വൈകിട്ട് ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കിടയിലാണ് മിടുക്കരായ വിദ്യാര്‍ത്ഥകളെ ആദരിക്കുന്ന ചടങ്ങ്. ജിസിഎസ്‌സി , എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാഘോഷവേളയില്‍ പുരസ്‌കാരം നല്‍കും. ഇന്ത്യയുടെ എക്കാലത്തെയും ജനകീയനായ രാഷ്ട്രപതി ശ്രീ. APJ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം ഇക്കുറി ബ്രിസ്‌ക അബ്ദുള്‍ കലാം അവാര്‍ഡാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. 

വൈകീട്ട് 5.30 നു ആഘോഷപൂർവ്വം മാവേലി മന്നനെ വരവേൽക്കും. 6 മണിക്ക് നടക്കുന്ന പൊതുയോഗത്തെ തുടർന്ന് കലാപരിപാടികൾക്ക് തുടക്കമാകും. സ്വാഗത നൃത്തവുമായി 30 ഓളം കുട്ടികളാണ് അരങ്ങിലെത്തുന്നത്. ഡാൻസ്, സ്കിറ്റ്, മൈം, വഞ്ചിപ്പാട്ട്, കപ്പിൾ ഡാൻസ്, തുടങ്ങി വൈവിദ്ധ്യമാർന്ന കലാപരിപാടികളാണ് അരങ്ങ് തകർക്കാൻ ഒരുങ്ങുന്നത്. ബ്രിസ്ക ക്രിക്കറ്റ് ക്ലബ് നടത്തുന്ന ലൈവ് തട്ട് കടയും  ഉണ്ടായിരിക്കുന്നതാണ്.

ബ്രിസ്കയുടെ ഓണം ബംബർ 2015 ടിക്കറ്റ്‌ വിൽപ്പന തുടരുകയാണ്. കൂടുതൽ ടിക്കറ്റ് വേണ്ടവർ കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക. ഫസ്റ്റ്റിംഗ് ഗ്ലോബൽ ഓണ്‍ലൈൻ ട്യുഷൻ സ്പോൻസർ ചെയ്യുന്ന സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുന്നത്.

ഒന്നാം സമ്മാനം: 12 ഗ്രാം ഗോൾഡ്‌ 

രണ്ടാം സമാനം: 8 ഗ്രാം ഗോൾഡ്‌

മൂന്നാം സമ്മാനം: 4 ഗ്രാം ഗോൾഡ്‌ 

ബ്രിസ്‌കയുടെ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്ക പ്രസിഡന്റ്‌ തോമസ്‌ ജോസഫും സെക്രട്ടറി ബോബിയും അറിയിക്കുന്നു .   




 

 

 




കൂടുതല്‍വാര്‍ത്തകള്‍.