CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 32 Minutes 37 Seconds Ago
Breaking Now

യുക്മ കലാമേളകളിൽ യുകെയിലെ കലാ സാഹിത്യ സാംസ്‌കാരിക പ്രതിഭകൾക്ക് ആദരവു നല്കി യുക്മ കുടുതൽ ജനകീയമായി

ഹണ്ടിംഗ്ടണിലെ ദേശിയ കലാമേളയിലെ സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് ശാസ്ത്രീയ നർത്തകനും നടനുമായ വിനീതാണ് യുക്മയുടെ ഉപഹാരങ്ങൾ നൽകിയത്.

ലോകത്തിലെ ഏറ്റവും വലിയ സജീവ പ്രവാസി മലയാളി സംഘടന ആയ യുക്മയുടെ ഈ കഴിഞ്ഞ ദേശിയ കലാമേളയോട് അനുബന്ധിച്ച് യുകെയിലെ കല സാഹിത്യ സാംസ്‌കാരിക മേഖലകളിൽ     ശ്രദ്ധേയരായ മീര കമല, സി. എ ജോസഫ്‌, ജയപ്രകാശ് പണിക്കർ, ഹാരിഷ് പാല, റെജി നന്തിക്കാട്ട് എന്നിവർക്ക് ഉപഹാരം നല്കി യുക്മ ആദരിച്ചു. ഹണ്ടിംഗ്ടണിലെ ദേശിയ കലാമേളയിലെ സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് ശാസ്ത്രീയ നർത്തകനും നടനുമായ വിനീതാണ് യുക്മയുടെ ഉപഹാരങ്ങൾ നൽകിയത്.

യുക്മ മനം നിറഞ്ഞു നല്കിയ സ്നേഹാദരത്തിനു പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു, സെക്രടറി സജിഷ് ടോം, ദേശിയ ഉപാധ്യക്ഷനും കലാമേള കണ്‍വീനരും ആയ മാമൻ ഫിലിപ്പ്, സാംസ്‌കാരിക വേദി വൈസ് ചെയർമാൻ തമ്പി ജോസ്, സാംസ്‌കാരിക വേദി കോ ഓർഡിനേറ്റർ എബ്രഹാം ജോർജ് മറ്റു എല്ലാ ഭാരവാഹികളോട് നന്ദി പ്രകാശിപ്പിച്ചു. തങ്ങൾക്ക് ലഭിച്ചിട്ടുള്ള ഈ ഉപഹാരം ഏറെ വില മതിക്കുന്നതാണെന്നും യുകെ മലയാളി സമൂഹത്തിലെ സാംസ്‌കാരിക മേഖലകളിൽ വിനയാന്വിതരായി കുടുതൽ പ്രവർത്തിക്കുവാനുള്ള പ്രചോദനം ആണെന്നും അഭിപ്രായപ്പെട്ടു.

യുകെയിലെ പ്രശസ്തമായ അയിൽസു ബെറി കോളേജിലെ ഗണിത ശാസ്ത്ര അധ്യാപികയായ മീര കമല നിരവധി കവിതകൾ രചിച്ച ഒരു കവയത്രിയാണ്. കഥകളും ഈടുറ്റ ലേഖനങ്ങളും രചിച്ചു കൊണ്ട് മലയാളി സമൂഹത്തിൽ അറിയപ്പെടുന്ന ഒരു പ്രസംഗക ആണ് യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച രണ്ടു സാഹിത്യ മത്സരങ്ങളും വിധി നിർണയം നടത്തിയ പാനലിൽ ഉണ്ടായിരുന്ന മീര കമല പ്രശസ്ത തബലിസ്റ്റും അഭിനേതാവും ആയ മനോജ്‌ ശിവയുടെ പ്രിയ പത്നിയും ആണ് . 


സാമുഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തന പരിചയമുള്ള സി എ ജോസഫ്‌ യുകെയിലെ കല സാംസ്‌കാരിക വേദികളിൽ പരിചിതനും യുക്മയുടെ സാംസ്‌കാരിക വേദി ജനറൽ കണ്‍വീനറും ആണ്. യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും   പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗവും മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയുമാണ്‌. യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട" ഓർമയിൽ സെലിൻ" . "സമ്മർ ഇൻ ബ്രിട്ടണ്‍ "എന്നി ചിത്രങ്ങളിൽ അഭിനയിച്ച മികച്ച അഭിനേതാവ് കുടിയാണ് യുകെ മലയാളികൾ കാത്തിരിക്കുന്ന കനെഷിയസു അത്തിപ്പോഴിയിൽ സംവിധാനം ചെയ്ത ഒരു ബിലാത്തി പ്രണയം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തിനു തന്റെ സ്വതസിദ്ധമായ അഭിനയ പാടവം കൊണ്ട് മിഴിവേകിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പ്രവർത്തകർ രൂപം നല്കിയ ലണ്ടനിലെ പ്രമുഖ സംഘടന ആയ അപ്സര ആർട്സ്   2 വർഷം മുൻപ് ഹനിവൂഡ് മ്യുസിയത്തിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണം ഫെസ്റ്റിവൽ എക്സിബിഷനിൽ മഹാബലിയായി വേഷമിട്ട ചിത്രങ്ങൾ ഹാളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൌദി അറേബ്യയിൽ കംമിസ് ഇന്റർനാഷനൽ സ്കൂളിന്റെ ഡയറക്ടർ സേവനം അനുഷ്ടിച്ചിട്ടുണ്ട്‌, സൌദി അസ്സിർ റിജ്യനിലെ സാംസ്‌കാരിക പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. 


യുക്മ സാംസ്‌കാരിക വേദിയുടെ പ്രധാന സാരഥികളിൽ ഒരാളായ ഹരിഷ്‌ പാലാ യുകെയിൽ അറിയപ്പെടുന്ന കലാകാരനാണ് . പത്മശ്രീ കെ എസ് ചിത്ര വിധി നിർണ്ണയം നടത്തിയ വിജയികളെ പ്രഖ്യാപിച്ച യുകെ മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ യുക്മയുടെ സ്റ്റാർ സിങ്ങർ സീസണ്‍ 1 ന്റെ മുഖ്യ ശില്പ്പി ആയിരുന്നു അദ്ദേഹം. ഇത്തവണ യുക്മ കലാമേളയിൽ ചലച്ചിത്ര താരം വിനീത് ഉത്ഘാടനം നിർവഹിച്ച യുക്മ സ്റ്റാർ സിങ്ങർ സീസണ്‍ 2 ന്റെ പണിപ്പുരയിലാണ് അദ്ദേഹം. സ്കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .മുൻപ് യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മ പുറത്തിറക്കിയ ഓർമകളിൽ ഒരോണം എന്ന ആൽബത്തിൽ സി എ ജോസഫ്‌ ഗാനരചന നടത്തിയ, കാനെഷ്യസ് സംഗീത സംവിധാനം ചെയ്ത ഹരിഷ്‌ പാടിയ ഗാനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.


ഓരോ വർഷവും ബാലാജി ക്ഷേത്രത്തിൽ ബിർമിങ്ങ്ഹാമിൽ നടക്കുന്ന ഗാന നൃത്ത ഉത്സവമായ ഗീതാജ്ഞലിയുടെ മുഖ്യ സംഘാടകരിൽ   ഒരാളാണ് മറ്റൊരു കലാസാംസ്കാരിക കൂട്ടായ്മയായ സർഗ വേദിയുടെ മുഖ്യ സാരഥികളിൽ ഒരാളായും പ്രവർത്തിക്കുന്നു .

കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ പ്രവർത്തി പരിചയവും ആയി 1979 ൽ യുകെയിലെതിയ ജയപ്രകാശ് പണിക്കർ 1980 ൽ ഈസ്റ്റ്‌ ഹാമിൽ രൂപം നല്കിയ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ കല സാംസ്‌കാരിക വിഭാഗം സെക്രട്ടറി ആയിരുന്നു. 1991ൽ ക്രോയിടോനിൽ ആരംഭിച്ച സംഗീത ഓഫ് യുകെയുടെ സ്ഥാപക സെക്രട്ടറി ആയി ചുമതല ഏറ്റ ജയപ്രകാശ് പണിക്കർ 24 വർഷം ആയി സെക്രട്ടറി ആയി തുടരുകയാണ്.

സംഗീത ഓഫ് യുകെയുടെ നേതൃത്വത്തിൽ പാശ്ചാത്യ വാദ്യോപകരണങ്ങൾ പരിശീലിപ്പിക്കുന്നതിനും ഭാഷ ശാസ്ത്രീയ വിഷയങ്ങൾ വളർന്നു വരുന്ന തലമുറയെ അഭ്യസിപ്പിക്കുന്നതിനു വേണ്ടിയും 18 അധ്യാപകരെ നിയമിച്ചു ജയപ്രകാശ് പണിക്കരും സഹപ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം ആണ്. അംഗ വൈകല്യം ഉള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് സ്ഥാപിതമായ സഹജീവൻ എന്ന സംഘടനക്കു വേണ്ട എല്ലാ സഹായങ്ങളും നല്കുന്നതും ജയപ്രകാശ് പണിക്കർ സെക്രട്ടറി ആയിട്ടുള്ള സംഗീത ഓഫ് യുകെയുടെ ഭാരവാഹികളും പ്രവർത്തകരും ആണ്. വേൾഡ് മലയാളി കൌണ്‍സിലിന്റെ യുകെ പ്രോവിൻസിന്റെ പ്രതിനിധിയായും സേവനം അനുഷ്ടിച്ചിട്ടുള്ള ജയപ്രകാശ് പണിക്കർ യുക്മ സാംസ്‌കാരിക വേദിയുടെ കണ്‍വീനറുമാണ്. 

ഭാഷ സ്നേഹികളുടെ കൂട്ടായ്മ ആയ ലണ്ടൻ മലയാള സാഹിത്യ വേദിയുടെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന രജി നന്തിക്കാട്ട് യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും പുറത്തിറക്കുന്ന ജ്വാല എന്ന മാഗസിന്റെ ചീഫ് എഡിറ്റർ ആണ്. യുകെയിൽ എത്തിയ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരയ സച്ചിതാനന്ദൻ, സഖറിയ , ജോർജ് ഓണക്കൂർ എന്നിവരെ പങ്കെടുപ്പിച്ചു റെജി നന്തിക്കാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ സാഹിത്യ സംവാദ ചർച്ചകൾ വലിയ മാധ്യമ ശ്രദ്ധ പടിച്ചു പറ്റിയ ഒന്നാണ് .


മലയാള മനോരമയുടെ ബാലജന സഖ്യത്തിലുടെ സംഘടനാ പ്രവർത്തനങ്ങളിൽ നന്നേ ചെറുപ്പം മുതലേ കടന്നു വന്ന റെജി നന്തിക്കാട്ട് ദശാബ്ദി ആഘോഷങ്ങളുടെ നിറവിൽ നില്ക്കുന്ന എൻഫീൽഡ്  മലയാളി അസോസിയേഷന്റെ സെക്രട്ടറി ആയി പല തവണ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഭരണ സമിതിയിലും സെക്രട്ടറി ആയി പ്രവർത്തിക്കുന്ന അദ്ദേഹം അറിയപ്പെടുന്ന സംഘാടകൻ ആണ്. 




കൂടുതല്‍വാര്‍ത്തകള്‍.