CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 47 Seconds Ago
Breaking Now

യുകെയിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി മൂന്നാമത് ലിംക അഖില യുകെ ബാറ്റ്മിന്റൻ ടൂർണമെൻറ് ഏപ്രിൽ 30ന്

കായിക പ്രേമികൾക്ക് എന്നും ആവേശമായ ലിവർപൂൾ മലയാളികളുടെ സ്വന്തം ലിംകയുടെ നേതൃത്വത്തിൽ നടക്കുന്ന അഖില യുകെ ബാറ്റ്മിന്റൻ ടൂർണമെൻറ് ഏപ്രിൽ 30 ശനിയാഴ്ച ലിംകയുടെ ഹോം ഗ്രൌണ്ടായ ബ്രോട്ഗ്രീൻ സ്കൂൾ അംഗണത്തിൽ വച്ച് നടക്കുന്നതാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ ക്വാർട്ടർ ഫൈനലിൽ വരുന്ന എല്ലാ ടീമുകൾക്കും സമ്മാനം വാഗ്ദാനം ചെയ്യുന്ന യുകെയിലെ ഏക മത്സരമാണ് ലിംകയുടെത്. രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് സമാപിക്കുന്ന രീതിയിൽ നടക്കുന്ന മത്സരത്തിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ടീമുകൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രെജിസ്റ്റ്രെഷൻ ആരംഭിച്ച ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ എത്രയും പെട്ടെന്ന് രെജിസ്റ്റർ ചെയ്യുവാൻ സംഘാടകർ അറിയിക്കുകയുണ്ടായി. സംഘാടനത്തിലും മികവിലും യുകെ മലയാളികൾക്ക് മാതൃകയായ ലിവർപൂൾ മലയാളി കൾച്ചരൽ അസോസിയേഷൻ (ലിംക) വിജയകരമായി നടത്തി വരുന്ന ലിംക ബാറ്റ്മിന്ടൻ പരിശീലന കളരിയും കരാട്ടെ പരിശീലനവും എല്ലാം നൽകുന്ന ആവേശം ഈ മത്സരത്തിലും ഉണ്ടാവും എന്നതിനാൽ വളരെ ഉത്സാഹത്തോടെയാണ് ലിവർപൂൾ മലയാളികൾ മത്സര ദിവസത്തിനായ് കാത്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ലിംക സ്പോർട്സ് ക്ളബ് ഭാരവാഹികളായ

ജേക്കബ്‌ - 07967018955,

ഡോൺ - 07903708244 എന്നിവരെ ബന്ധപ്പെടണം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.