CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 6 Seconds Ago
Breaking Now

എക്സിറ്റെർ മലയാളി അസോസിയേഷനെ നയിക്കാൻ പുതിയ സാരഥികൾ...

എക്സിറ്റെർ : സൌത്ത് വെസ്റ്റിലെ പ്രമുഖ മലയാളി സംഘടനയായ ഇമയുടെ (എക്സിറ്റെർ മലയാളീ അസോസിയേഷൻ) 2016-2018 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ചെയർമാൻ മാത്യു കൊച്ചുമ്മൻ, പ്രസിഡന്റ്‌ സാബു എബ്രഹാം, വൈസ് പ്രസിഡന്റ്‌ ആനീ ജോസഫ്‌, സെക്രട്ടറി റോബി വർഗീസ്‌, ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള, ട്രഷറർ ജോയി ജോൺ, പി ആർ ഓ നവിൻ തോമസ്‌ എന്നിവർ ഉൾപെട്ട 22 അംഗ സമിതി നിലവിൽ വന്നു. 

പുതിയ ഭരണ സമിതിയുടെ ആദ്യ യോഗം ജനുവരി മാസം എട്ടാം തീയതി പ്രസിഡന്റ്‌ സാബു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ബെല്മോണ്ട് ഹാളിൽ വെച്ച് കൂടുകയുണ്ടായി. കഴിഞ്ഞ കാല ഭരണ സമിതിയുടെ നല്ല പ്രവർത്തനങ്ങളെ യോഗം പ്രശംസിച്ചു. തദവസരത്തിൽ കലാ സാംസ്‌കാരിക രംഗത്തും ആനുകാലിക പ്രസക്തമായ മറ്റു മേഖലകളിലും മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ ഇമ പ്രതിജ്ഞാബധമാനെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്ന് പ്രസിഡന്റ്‌ അഭ്യർത്ഥിക്കുകയുണ്ടായി. 

ഇമയുടെ ഭാവി പരിപാടികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ചെയർമാൻ മാത്യു കൊച്ചുമ്മനും വൈസ് പ്രസിഡന്റ്‌ ആനീ ജോസെഫും സംസാരിക്കുകയുണ്ടായി. തുടർന്ന് സെക്രട്ടറി റോബി വർഗീസിന്റെ കൃതജ്ഞതയോടു കൂടി യോഗം പിരിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.