CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 52 Seconds Ago
Breaking Now

ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസ്സിയേഷൻ ഡാൻസ് സ്കൂൾ വിദ്യാർഥിനികൾ യുകെ ഡാൻസ് എഡ്യുകേഷൻ ഗ്രേഡിംഗ് പരീക്ഷക്ക്‌ ഒരുങ്ങുന്നു

കഴിഞ്ഞ രണ്ടു വർഷത്തോളമായി ശ്രീമതി. ജെസീത്ത ദയാനന്ദന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസ്സിയേഷന്റെ ഡാൻസ് സ്കൂൾ വിദ്യാർഥിനികൾക്ക് ഇത് സ്വപ്ന മുഹൂർത്തം. 

യുകെയിലെ ഡാൻസ് എഡ്യുകേഷൻ വിഭാഗം അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ നൃത്ത വിഭാഗത്തിൽ വരുന്നതാണ് ഭരതനാട്യം, കഥക് എന്നീ നൃത്ത വിഭാഗങ്ങൾ. ഇതിൽ ഭരതനാട്യം വിഭാഗത്തിലാണ് ഈ വിദ്യാർഥിനികൾ പരീക്ഷക്ക്‌ ഒരുങ്ങുന്നത്.

ഇംപീരിയൽ സൊസൈറ്റി ഓഫ് ടീച്ചിംഗ് ഡാൻസ് (ISTD) അതോറിറ്റി ആയിരിക്കും ഗ്രേഡിംഗ് നല്കുന്നത്. ലെവൽ ഒന്ന്, രണ്ടു വിഭാഗത്തിലേക്ക് വേണ്ടിയാണ് ഈ കുട്ടികൾ പരീക്ഷയെ നേരിടുന്നത്. 

തിയറിയും പ്രാക്ടിക്കലും എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ പരീക്ഷ ആയിരിക്കും ഇത്. മൊത്തം ആറു ലെവലുകളാണു ഈ വിഭാഗത്തിലുള്ളത്. ഈ ആറു ലെവലുകളും വിജയിച്ചു കഴിഞ്ഞാൽ ഒരു GCSE സബ്ജെക്റ്റ് ആയിട്ടാണ് കണക്കാക്കുന്നത്. ഇതിലെ വിജയ നിലവാരം അനുസരിച്ചുള്ള ഗ്രേഡുകളും അതോടൊപ്പം UCAS (Universities and College Admission Sevice) പോയിന്റുകളും ലഭ്യമാകുന്നു.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു യൂണിവേഴ്സിറ്റിയിലേക്കു പോകുന്ന നമ്മുടെ കുട്ടികൾക്ക് തങ്ങളുടെ ഇഷ്ട വിഭാഗത്തിൽ അഡ്മിഷൻ കിട്ടുവാൻ ഈ എക്സ്ട്രാ കരികുലർ വിഭാഗത്തിലുള്ള പോയിന്റുകൾ ഒരു വല്യ പങ്കാണ് വഹിക്കുന്നത്. മിക്കവാറും എല്ലാ സബ്ജെറ്റുകളിലും എ+ ഉണ്ടായിരിന്നിട്ടു കൂടി തന്റെ ഇഷ്ട വിഭാഗത്തിലുള്ള അഡ്മിഷൻ ഈ ഒരു കാരണം കൊണ്ട് മാത്രം ലഭ്യമാകാതെ പോയ നിരവധി അനുഭവങ്ങൾ ഇതിലൂടെ കടന്നു പോയ പലർക്കും പറയാനുണ്ട്.

ഇനി വരുന്ന കുട്ടികൾക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകരുത് എന്ന ഈ ഒരു കാരണം കൊണ്ട് തന്നെയാണു ജി എം എ അതിനു പറ്റിയ യോഗ്യതകളുള്ള ഒരു ഡാൻസ് അധ്യാപികയെ കണ്ടു പിടിച്ചതും ഈ ഉദ്യമം ധൈര്യമായി എല്പ്പിച്ചതും.എട്ടു മുതൽ അടൾട്സ് വരെയുള്ള വിഭാഗത്തിൽ ഏതാണ്ട് നാല്പതോളം വിദ്യാർഥിനികളാണു നൃത്തം അഭ്യസിക്കുന്നത്. ഇതിൽ ഇരുപതോളം കുട്ടികളാണ് പരീക്ഷയെ അഭിമുഘീകരിക്കുന്നത്.

ഇനി മുതൽ ഓരോ ആറു മാസത്തിലും പരീക്ഷകൾ നടത്തി എല്ലാ ലെവലുകളും കരസ്ഥമാക്കി കൊടുക്കുവാനാണ് ടീച്ചർ ശ്രീമതി ജെസീത്ത ദയാനന്ദൻ ഉദ്ധേശിക്കുന്നത്. ജി എം എയുടെ അടൾട്സ് വിഭാഗത്തിൽ നൃത്തം അഭ്യസിക്കുന്നവരാണു ഈ കഴിഞ്ഞ യുക്മ റീജിയണൽ, നാഷണൽ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

ഡാൻസിനു പുറമേ ശാസ്ത്രീയ സംഗീതത്തിലും കീ ബോർഡിലും കൂടെ ജി എം എയുടെ നേതൃത്വത്തിൽ തങ്ങളുടെ കുട്ടികൾക്ക് നേതൃത്വം നല്കുന്നുണ്ട്. ഈ വിഭാഗങ്ങളിലും നൃത്തം പോലെ തന്നെ ഗ്രേഡിംഗ് പരീക്ഷ നടത്തി അത് അവരുടെ എക്സ്ട്രാ കരികുലർ പോയിന്റ്സ് വിഭാഗത്തിൽ പെടുത്തി കൂടുതൽ അവരുടെ ഭാവിക്ക് ഉതകുന്ന രീതിയിലുള്ള ഒരു പരിശീലനം ആണു ജി എം എ നടത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.