CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 4 Seconds Ago
Breaking Now

യുക്മ മിഡ് ലാണ്ട്‌സ് കായികമേള പ്രസിഡന്റ്‌ ശ്രീ.ഫ്രാൻസിസ് മാത്യു ഉത്ഘാടനം ചെയ്യും

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കായികമേള ബർമിഗ്ഹാമിൽ. ഏപ്രിൽ 30, ശനിയാഴ്ച രാവിലെ പത്തു മണിക്ക് ആരാധ്യനായ യുക്മ ദേശിയ പ്രസിഡന്റ്‌ ശ്രീ. ഫ്രാൻസിസ് മാത്യു ഉത്ഘാടനം ചെയ്യും. ഒൻപതു മുപ്പതിന് രജിസ്ട്രെഷൻ ആരംഭിക്കും ഉത്ഘാടനത്തിനു ശേഷം പത്തു മുപ്പതിനു തന്നെ വിവിധ കായിക മത്സരങ്ങൾ ആരംഭിക്കും.

അസോസിയേഷൻ തലത്തിലോ വ്യക്തിഗതമായൊ രജിസ്ട്രെഷൻ ഫീസ്‌ നല്‍കാവുന്നതാണ്. വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങൾക്കും മുന്ന് പൌണ്ട് ആണ് രജിസ്ട്രെഷൻ ഫീസ്‌. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് രജിസ്ട്രെഷൻ ഫീസ്‌. 

എർഡിഗ്ടൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യ കായികമേള കുറ്റമറ്റതാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇഎംഎ യും റീജണൽ നേതൃത്വവും. യുക്മ അംഗങ്ങൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്യുകയും അവ നേരിട്ട് സമ്മാനിക്കുകയും ചെയ്യുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് മാത്രമേ മെയ്‌ 28നു നടക്കുന്ന  ദേശിയ കായിക മേളയിൽ പങ്കെടുക്കുവനുള്ള അവസരം ലഭിക്കുകയുള്ളൂ . 

കുട്ടികളുടെ അമ്പതു മീറ്റർ ഓട്ട മത്സരത്തിൽ തുടങ്ങി വടംവലിയിലവസാനിക്കുന്ന മേള മിഡ് ലാണ്ട്‌സ്സിലെ കായികപ്രേമികൾക്ക് ഒരുപിടി നല്ല ഓർമകൾ സമ്മാനിക്കും. മേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും മുഴുവൻ കായികപ്രേമികളേയും ബർമിഗ്ഹാമിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇഎംഎ നേതൃത്വവും, യുക്മ റീജണൽ കമ്മിറ്റിയും  അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 

ജയകുമാർ  നായർ-  07403223066

പോൾ ജോസഫ്‌ 07886137944

ഡിക്സ്  ജോർജ് 07403312250 

സുരേഷ്  കുമാർ - 07903986970 

എബി ജോസഫ്‌ -07723043555 

കായികമേള നടക്കുന്ന വേദിയുടെ വിലാസം

WYNDLEY LEISURE CENTRE- SUTTON COLDFIELD -BIRMINGHAM -B73 6EB.




കൂടുതല്‍വാര്‍ത്തകള്‍.