CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 47 Seconds Ago
Breaking Now

അഞ്ചാമതു യുക്മ കപ്പിനായുള്ള പോരാട്ടം നാളെ ബർമിംഗ്ഹാമിൽ

മാസങ്ങൾ നീണ്ടുനിന്ന പ്രചാരണങ്ങൾക്കും മുന്നൊരുക്കങ്ങൾക്കും ഒടുവിൽ അഞ്ചാമതു യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കായികമേള നാളെ ബർമിങ്ങ്ഹാമിൽ (ഏപ്രിൽ 30, 2016) ഒൻപതു മുപ്പതിന് ആരംഭിക്കും. ആരാധ്യനായ യുക്മ ദേശീയ പ്രസിഡന്റ്‌ ശ്രീ. ഫ്രാൻസിസ് മാത്യു കവളക്കാട്ട് ഉത്ഘാടനം നിര്‍വഹിക്കുന്ന കായികമേളയിൽ റീജനിലെ വിവിധ അസോസിയേഷനുകളില്‍ നിന്നും നൂറു കണക്കിനു കായികതാരങ്ങൾ പങ്കെടുക്കും. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അസോസിയേഷന് ബിജു പി. തോമസ്‌ മെമ്മോറിയൽ യുക്മ എവർ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന അസോസിയേഷന് യുക്മ എവർ റോളിംഗ് ട്രോഫിയും സമാപന സമ്മേളനത്തിൽ വെച്ചു സമ്മാനിക്കും. 

മത്സരാർഥികളെ വയസ് അടിസ്ഥാനമാക്കി ആറു വിഭാഗങ്ങൾ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്രശംസാപത്രവും നൽകുന്നതാണ്. വടംവലി വിജയികൾക്ക് സമ്മാന തുകയും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും കുടുതൽ വിജയങ്ങൾ നേടുന്നവർക്ക് ചാമ്പ്യൻഷിപ്പും സമ്മാനിക്കും.

കാലാവസ്ഥ കൂടി അനുകൂലമായാൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു മണിവരെ നീളുന്ന കായിക വിനോദത്തിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും വിജയാശംസകൾ നേരുന്നതായി യുക്മ മിഡ്ലാണ്ട്‌സ് റീജണൽ കമ്മിറ്റി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 

ജയകുമാർ നായർ 07403223066

പോൾ ജോസഫ്‌ 07886137944

ഡിക്സ് ജോർജ് 07403312250 

സുരേഷ് കുമാർ 07903986970 

എബി ജോസഫ്‌ 07723043555 

കായികമേള നടക്കുന്ന വേദിയുടെ വിലാസം

WYNDLEY LEISURE CENTRE- SUTTON COLDFIELD -BIRMINGHAM -B73 6EB




കൂടുതല്‍വാര്‍ത്തകള്‍.