CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 28 Minutes 34 Seconds Ago
Breaking Now

യുക്മ നോർത്ത് വെസ്റ്റ് റീജിയണല് സ്പോർട്സ് മീറ്റിൽ ഓവറോൾ കിരീടം ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റനും വടം വലി ജേതാക്കളായി വിഗൻ മലയാളി അസോസിയേഷനും.

ബോൾട്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ സ്പോര്ട്സ് മീറ്റ് മെയ് 21ന് ബോൾട്ടനിലെ സെൻറ് ജെയിംസ് സ്കൂൾ ഗ്രൌണ്ടിൽ കനത്ത മഴയാണങ്കിലും പങ്കെടുക്കാനെത്തിയവരുടെ അഭിപ്രായം പരിഗണിച്ച് മൽസരം ആരംഭിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സ്പോര്ട്സ് മീറ്റ് റീജിയണൽ പ്രസിഡന്റ്‌ അഡ്വ. സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ചത് ബോൾട്ടൻ മലയാളി അസോസിയേഷനാണ്. മഴ മൂലം അൽപ്പം താമസിച്ചു തുടങ്ങിയെങ്കിലും വൈകുന്നേരം 5 മണിയോടെ മൽസരങ്ങൾ തീരുകയും സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി 2016 വർഷത്തെ നോർത്ത് വെസ്റ്റ്‌ റീജിയൻറെ കായിക മേളയ്ക്ക് പരിസമാപ്തി കുറിച്ചു.

യുക്മ നോർത്ത് വെസ്റ്റ് റീജിയണല് സ്പോര്ട്സ് മീറ്റിൽ ഓവറോൾ കിരീടം ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റനും റണ്ണേർസ് അപ്പ് കിരീടം ബോൾട്ടൻ മലയാളി അസോസിയേഷനും കരസ്ഥമാക്കി . വടംവലി എവറോളിഗ് കിരീടം വിഗൻ മലയാളി അസോസിയേഷനും വടം വലി റണ്ണേർസ് അപ്പ് കിരീടം വാറിഗ്ടൻ മലയാളി അസോസിയേഷനും കരസ്ഥമാക്കി. മികച്ച പ്രകടനമാണ് ഇവർ കാഴ്ചവച്ചത്.

ഓരോ വർഷം കഴിയുമ്പോഴും മികച്ച പങ്കാളിത്തമാണ് കാണുവാൻ കഴിയുന്നത്‌. ഒരുപാട് പണം മുടക്കി നല്ല ജീവിത സൌകര്യത്തിനായി യുകെയിൽ വന്നവരിൽ, അവരുടെ കുട്ടികളുടെ നല്ല നാളേയ്ക്ക് എന്ന ഒരു ഉദ്ദേശവും അതിൻറെ പിന്നിലുണ്ട്. കുട്ടികൾക്ക് ട്യുഷൻ സെന്ററിലും , കായിക ക്ഷമതയ്ക്കായി പണം നൽകി ക്ലബുകളിൽ വിടുമ്പോഴും അവർക്ക് ഒരു പൊതുവേദി ഉണ്ടാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെയും അതാത് അസോസിയേഷന്റെയും കർത്തവ്യവും കടമയുമാണ്. ഇത് മനസ്സിലാക്കിയവർ കാലത്തിന് ഒരുമുഴം മുൻപേ നടന്ന് നിങ്ങിയവരെയാണ് യുക്മ നോർത്ത് വെസ്റ്റ്‌ റീജിയൻറെ കായിക മേളയിൽ എത്തിയത് എന്നതാണ് നാം കണ്ടത്.

വാശിയേറിയ വടം വലി മത്സരത്തിൽ വിഗൻ മലയാളി അസോസിയേഷൻ മലയാളി അസോസിയേഷൻ ഒന്നാം സ്ഥാനം നേടി എവറോളിഗ് ട്രോഫിയും 100 പൌണ്ട് ക്യാഷ് പ്രൈസും കരസ്ഥമാക്കി. റണ്ണേർസ് അപ്പ് കിരീടവും 50 പൌണ്ട് ക്യാഷ് പ്രൈസും വാറിഗ്ടൻ മലയാളി അസോസിയേഷനും കരസ്ഥമാക്കി.

ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും മൂന്നാം സ്ഥാനം നേടിയവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. 

പ്രകൃതി രമണീയത ഒത്തു ചേർന്ന ബോൾട്ടനിലെ സെൻറ് ജെയിംസ് സ്കൂൾ മത്സരാർത്ഥികൾക്കും കൂടെയെത്തിയവർക്കും ആസ്വാദനത്തിന് മാറ്റ് കൂട്ടി. അഞ്ച് മണിയോടെ അവസാനിച്ച മത്സരങ്ങളുടെ സമ്മാനദാന ചടങ്ങിൽ റീജിയണൽ പ്രസിഡഡ് അഡ്വ. സിജു ജോസഫ്, സെക്രട്ടറി ഷിജോ വർഗ്ഗീസ്, ട്രഷറർ ശ്രീ. ലൈജു മാനുവൽ , റീജിയണൽ സ്പോർട്സ് കോ ഓഡിനെറ്റർ ശ്രീ. ജോണി കാണിവേലിൽ ആതിഥേയ അസോസിയേഷൻ സെക്രട്ടറി ശ്രീ. രഞ്ജിത് ഗണേഷ്, സൈബൻ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. സ്പോർട്സ് മീറ്റിന് ആശംസയർപ്പിക്കാനായി യുക്മ നാഷണൽ കമ്മറ്റിയംഗം ശ്രീ. ദിലീപ് മാത്യുവും എത്തിയിരുന്നു.


ജൂൺ 28ന് ബെർമിഗ്ഹാമിൽ നടക്കുന്ന യുക്മ നാഷണൽ സ്പോര്ട്സ് മീറ്റിൽ റീജിയണല് മത്സരങ്ങളില് വ്യക്തിഗത ഇനങ്ങളില് ആദ്യ മൂന്നു സ്ഥാനങ്ങളില് എത്തിയവര്ക്കും ഗ്രൂപ്പ് ഇനങ്ങളില് ആദ്യ രണ്ടു സ്ഥാനങ്ങളില് എത്തിയവരും നാഷണല് മത്സരങ്ങളില് യോഗ്യത നേടിയവരാണ്.

ഈ സ്പോർട്സ് മീറ്റിന്റെ പ്രാധാന സ്പോൺസർമാരായി കടന്നുവന്നിരിക്കുന്നത് അലൈഡ് ഫിനാൻഷ്യൽ സർവീസസ്, ബീ വൺ യൂകെ, മലയാളം യൂകെ എന്നിവരാണ്. ഇവരെ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രത്യേകം അഭിനന്ദിക്കുന്നു. ഇവരുടെ സഹായ സഹകരണങ്ങൾ സ്പോർട്സ് മീറ്റിന് കൂടുതൽ മാറ്റ് നല്കി. 

നോർത്ത് വെസ്റ്റ് റീജിയൻറെ സ്പോർട്സ് മീറ്റ് വിജയപ്രദമായി നടത്താൻ ആധിതേയത്വം വഹിച്ച ബോൾട്ടൻ മലയാളി അസോസിയേഷന്  ചടങ്ങിൽ നന്ദിയർപ്പിച്ചു സംസാരിച്ചു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്കും അവരെ സപ്പോർട്ട് ചെയ്യാനെത്തിയവർക്കും, സ്പോണ്സർ ചെയ്തവരെയും യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ഷിജോ വർഗ്ഗീസ് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.