CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 7 Seconds Ago
Breaking Now

യുക്മ സ്റ്റേജ് ഷോയ്ക്കു വിജയകരമായ പരിസമാപ്തി

യുക്മ സ്റ്റേജ് നാദ വിനീത ഹാസ്യം കേരളത്തിൽ നിന്നുള്ള പ്രഗത്ഭരായ പ്രതിഭകളെ അണി നിരത്തി കൊണ്ടു അദ്ഭുതകരമായ പ്രകടനകളാൽ യുകെ മലയാളികളുടെ മനം കവർന്നു . യുകെയിൽ മൂന്നു സ്ഥലങ്ങളിൽ ആണ് ഷോ നടന്നത്. വിനീത് ശ്രീനിവാസൻ , നാദിർഷാ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി , കാഞ്ഞിരമറ്റം പ്രശാന്ത്, വീണ നായർ, രഞ്ജിനി ജോസ്, ജുഗ്‌ലെർ വിനോദ്, നാട്ടിൽ നിന്നുള്ള പ്രശസ്തനായ കീ  ബോർഡ് പ്ലെയർ, ബിജു പൗലോസ്, പെർകഷൻ വിദഗ്ധൻ സുനി, കൂടാതെ യുകെയിൽ നിന്നുള്ള തബലിസ്ററ് വിനോദ് നവധാര എന്നിവരായിരുന്നു ടീമംഗങ്ങൾ. കൂടാതെ പ്രശസ്ത സൗണ്ട് എൻജിനീയർ ടെന്നിസൺ കുടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതം തീർക്കുക ആയിരുന്നു ഇവർ. ഈ കഴിഞ്ഞ 17, 18, 19 തീയതികളിൽ ആയിരുന്നു ഷോ. ലണ്ടൻ, ലെസ്റ്റർ മാഞ്ചസ്റ്റർ എന്നീ മൂന്നു സ്ഥലങ്ങളിൽ ആയിരുന്നു സ്റ്റേജുകളും തീരുമാനിച്ചത് . 

ലണ്ടനിലെ മികച്ച ഹാളിൽ ആയിരുന്നു പരിപാടികൾ അരങ്ങേറിയത്. ലണ്ടനിൽ തിരക്കു നിയന്ത്രിക്കാൻ നന്നേ പാട് പെട്ടു. രണ്ടു ദിവസം മുൻപെത്തിയ താരങ്ങൾ കൃത്യതയാർന്ന പരിശീലനം കൊണ്ടു മികച്ച ഒരു പരിപാടി വാർത്തെടുക്കുക ആയിരുന്നു. പാട്ടും സ്കിറ്റും, ആവേശം ഉതിർത്ത ജുഗ്ഗ്ലീങ്ങും എല്ലാം ഒത്തു ചേർന്നപ്പോൾ വിസ്മയ കാഴ്ച തീർത്തു യുകെ മലയാളികളെ കൈയിൽ എടുക്കുകയായിരുന്നു എന്നു എടുത്തു പറയേണ്ട കാര്യം ഇല്ല. ലണ്ടനിൽ ജെയ്‌സൺ ജോർജിന്റെ നേതൃത്വത്തിൽ ഫ്രെണ്ട്സ് ഓഫ് ലണ്ടനും സ്വയം ഒരുമിച്ചു ചേർന്ന നടത്തിയ പരിപാടിയിൽ വൻ ജനത്തിരക്കായിരുന്നു ആയിരങ്ങൾ തിങ്ങി നിറഞ്ഞ വേദിയിൽ ആവേശത്തിമിർപ്പായി മാറി ആദ്യ ഷോ. 


ലെസ്റ്ററിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെയും ഈസ്ററ് ആൻഡ് വെസ്ററ് മിഡ്‌ലാൻഡ്‌സ് യുക്മ റീജിയന്റെയും സംയുക്ത നേതൃത്വത്തിൽ ആയിരുന്നു ഷോ നടത്തിയത്. യുക്മയുടെ സ്റ്റാർ സിംഗർ സീസൺ രണ്ടിന്റെ ഗ്രാൻഡ് ഫിനാലെയും ലെസ്റ്ററിൽ മെഹർ സെന്ററിൽ അരങ്ങേറി. ഏകദേശം ആയിരത്തി അറുനൂറോളം കാണികളുടെ സാനിധ്യത്തിൽ നടന്ന മത്സരം നാദിർഷാ, വിനീത് ശ്രീനിവാസൻ , രഞ്ജിനി ജോസ് എന്നിവർ ജഡ്ജ് ചെയ്ത പരിപാടിയിൽ അനു ചന്ദ്ര ഒന്നാം സ്ഥാനം നേടി. മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നടന്ന പരിപാടിയിൽ, യുകെയിലെ തന്നെ മികച്ച തീയേറ്ററുകളിൽ ഒന്നാണ്, അതു കൊണ്ടു തന്നെ ഏറ്റവും ഗംഭീരം ആയി അവതരിപ്പിക്കാൻ കഴിഞ്ഞത് മാഞ്ചസ്റ്ററിൽ ആസ്വാദകാർക്ക് പുത്തൻ അനുഭവം ആയി.


അലീന സജീഷ് രണ്ടാം സ്ഥാനം നേടി , ഡോ വിപിൻ മൂന്നും   സത്യനാരായണൻ , സന്ദീപ് കുമാർ എന്നിവർ നാലും അഞ്ചും സ്ഥാനം  നേടി. പരിപാടിയിൽ തന്നെ പ്രശസ്തി പത്രവും ക്യാഷ് അവാർഡുകളും സമ്മാനിക്കുകയും ചെയ്തു. ഏറ്റവും അധികം ആളുകൾ പങ്കെടുത്ത ഷോയും ജനശ്രദ്ധ ആകർഷിച്ചതും ലെസ്റ്ററിൽ മെഹർ സെന്ററിൽ നടന്ന പരിപാടി ആയിരുന്നു. രണ്ടായിരത്തിൽ അധികം ആളുകൾ തിങ്ങി നിറഞ്ഞ വേദി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്കു അഭിമാന നിമിഷങ്ങൾ സമ്മാനിച്ചു.

മാഞ്ചസ്റ്ററിൽ എത്തിയപ്പോൾ ഏറ്റവും മുന്തിയ സൗകര്യങ്ങളോടു കൂടിയ വേദി എന്ന നിലയിൽ ശ്രദ്ധ ആകർഷിക്കപ്പെട്ടു. യുക്മ നോർത്ത് വെസ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇന്നലെയും മിനിഞ്ഞാന്നും ആയി പൂർണ്ണ സംതൃപ്തിയോടെയാണ് ജനപ്രിയ താരങ്ങൾ മടങ്ങിയത്. ഇത്ര അധികം സ്നേഹാദരവിന്‌ നന്ദി എന്നുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകൾ യുകെ മലയാളികൾക്ക് അഭിമാനം സമ്മാനിക്കും തീർച്ച.  

യുക്മ സഹയാത്രികൻ ബിജു മുന്നാനപള്ളി എടുത്ത കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.