CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 20 Minutes 27 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ സ്പോർട്സ് ഡേ അവിസ്മരണീയമായി

മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും വന്‍ വിജയമായി. നൂറ് കണക്കിന് കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കായിക മത്സരങ്ങളില്‍ പങ്കു ചേര്‍ന്നു. കായിക മത്സരങ്ങള്‍ എം.എം.സി.എ പ്രസിഡന്റ് ശ്രീ. ജോബി മാത്യൂ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം ജോ കോക്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരു മിനിട്ട് മൗനമാചരിച്ചതിന് ശേഷമാണ് മത്സരങ്ങള്‍ ആരംഭിച്ചത്.


വിവിധ മത്സരങ്ങളായ 100 മീറ്റര്‍, 400 മീറ്റര്‍, മാരത്തണ്‍ ഓട്ടമത്സരങ്ങള്‍ കൂടാതെ തവളചാട്ടം, ചാക്കിലോട്ടം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ ഓട്ടം എന്നിവ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആവശത്തിലാക്കി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കുചേര്‍ന്ന ഫുട്‌ബോള്‍ മത്സരം വീറും വാശിയും ഒത്ത് ചേര്‍ന്നതും രസകരവുമായിരുന്നു. രാവിലെ നടന്ന കായികമത്സരങ്ങള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലില്‍ വച്ച് ചെസ്, ക്യാരംസ്, റമ്മി കളി മത്സരങ്ങളും നടന്നു.


മത്സരങ്ങള്‍ക്ക് ജോബി മാത്യൂ, ഹരികുമാര്‍ പി.കെ., അലക്‌സ് വര്‍ഗ്ഗീസ്, ആഷന്‍ പോള്‍, സിബിമാത്യൂ, സാബു പുന്നൂസ്, മോനച്ചന്‍, ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സായി ഫിലിപ്പ്, മോനച്ചന്‍ ആന്റണി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സരങ്ങളില്‍ പങ്കുചേര്‍ന്നും പ്രോത്സാഹിപ്പിച്ചും സ്‌പോര്‍ട്‌സ് ഡേ വന്‍ വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും ടീം എം.എം.സി.എയുടെ പേരില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വർഗീസ് നന്ദി അറിയിച്ചു.


വാർത്ത: അലക്സ് വർഗീസ്  




കൂടുതല്‍വാര്‍ത്തകള്‍.