CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 59 Minutes 35 Seconds Ago
Breaking Now

സട്ടൻ മലയാളി അസോസിയേഷന് നവസാരഥികൾ; സൈജു നങ്യാലിൽ പ്രസിഡന്റ്, ജോബി കെ. ജോയി സെക്രട്ടറി

മലയാളി അസോസിയേഷൻ സട്ടൻ സറേയുടെ (മാസിന്റെ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സൈജു ജോർജ് നങ്യാലിൽ ആണ് പ്രസിഡന്റ്, ജോബി കെ. ജോയി കണ്ടക്കൊട്ടുവിനെ സെക്രട്ടറിയായും, ഷീലാമ്മ ഷാജിയെ വൈസ് പ്രസിഡന്റ് ആയും, ട്രഷറർ ആയി റെക്‌സൻ ജോസിനെയും ജിമ്മി ബാബു, ജസ്റ്റിൻ മാത്യു, ഷിൻസി ഷിബു, പൊന്നി കാഞ്ഞൂപ്പറമ്പിൽ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. റോബിൻ ജോസഫ് ആണ് പ്രോഗ്രാം കോ - ഓർഡിനേറ്റർ. മുൻ പ്രസിഡന്റ് ഷാജി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ടും കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ ഏവരും നൽകിയ നിസീമമായ സഹായ സഹകരണങ്ങൾക്ക് നന്ദി അർപ്പിച്ചു കൊണ്ടും മുൻകാല ഭാരവാഹികളായ പ്രസിഡന്റ് ഷാജി മാത്യു, സെക്രട്ടറി ഫിലിപ്പ് കെ. ജോയി, വൈസ് പ്രസിഡന്റ് റോജിൻ കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ഷിൻസി ഷിബു, ട്രഷറർ തോമസ് തരകൻ എന്നിവർ പ്രസംഗിച്ചു.       

നിയുക്ത ഭരണസമിതിയുടെ യോഗത്തിൽ വച്ചു മാസിന്റെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 17ന് ശനിയാഴ്ച 12 മണി മുതൽ വൈകീട്ട് 8 മണി വരെ സട്ടൻ തോമസ്വാൾ സെന്ററിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. വിവിധ കലാകായിക മത്സരങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെടെയും വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയവ പരിപാടികൾ വർണ്ണ ശബളമാക്കും. ഓണാഘോഷപരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 2016 ജൂലൈ നാലാം തീയതി തിങ്കളാഴ്ച   വൈകുന്നേരം 8 മണിക്ക് മുൻ പ്രസിഡന്റ് ഷാജി മാത്യുവിന്റെ വസതിയിൽ വച്ചു ഒരു യോഗം ചേരുന്നതാണെന്നും എല്ലാവരെയും പങ്കെടുത്തു പ്രസ്തുത യോഗം വിജയിപ്പിക്കണമെന്നും നിർദ്ദേശങ്ങൾ നൽകണമെന്നും സെക്രട്ടറി ജോബി ജോയി അറിയിച്ചു.    

കൂടുതൽ വിവരങ്ങൾക്ക്:

സൈജു ജോർജ്: 07877658802

ജോബി. കെ. ജോയി: 07527868984

ഓണാഘോഷ പരിപാടികൾ നടക്കുന്ന ഹാളിന്റെ വിലാസം:

Thomaswall Centre

52 Benhill Avenue

Sutton

SM14DP   

 

വാർത്ത: ജിജോ അരയത്ത് 




കൂടുതല്‍വാര്‍ത്തകള്‍.