CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 22 Minutes 19 Seconds Ago
Breaking Now

ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു...

കഴിഞ്ഞ 54 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആദ്യകാല കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ മേഴ്‌സി സൈഡിന്റെ നേതൃത്വത്തില്‍ എഴുപതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ലിവര്‍പൂള്‍ ഡെവന്‍ ഷെയര്‍ ഹോട്ടല്‍ ഹാളിലാണ്  ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍, ബ്രിട്ടിഷ് ദേശീയ ഗാനത്തോടെയാണ്, ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്.  ഇന്ത്യന്‍ അസോസിയേഷന്‍ സെക്രെട്ടറി ഷെരേന്ദ്ര സിംഗ് സ്വാഗതം പറഞ്ഞു ആശംസിച്ചു. സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ഡോക്ടര്‍ സക്‌സേന  ഇന്ത്യുടെ സ്വാതന്ത്ര്യം ഒരു അവകാശമായിരുന്നു അല്ലാതെ അംഗികാരമല്ലായിരുന്നു എന്നു പറഞ്ഞു. കൂടാതെ ഇന്ത്യയുടെ കരുത്തും ശക്തിയും എന്താണെന്നു  വിവരിച്ചു. പിന്നിട് ബോളിവുഡ് ഡാന്‍സ് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പഞ്ചാബി ഡാന്‍സുകള്‍ക്ക് പ്രായ-ലിംഗ ഭേദമന്യേഎല്ലാവരും ചുവടുവച്ചു. പിന്നിട് വളരെ രുചികരമായ വടക്കേന്ത്യന്‍ ഭക്ഷണവും കഴിച്ചു എല്ലാവരും പിരിഞ്ഞു.

ഇന്ത്യന്‍ അസോസിയേഷനില്‍ ഭൂരിഭാഗവും പഞ്ചാബികളാണ്. അതിനു കാരണം ഇന്ത്യ വിഭജനത്തില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുള്ള പഞ്ചാബികള്‍ എല്ലാം ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് അഭയാര്‍തഥികളായി പോകേണ്ടി വന്നു. വളരെ ദുരിതം അനുഭവിക്കേണ്ടിവന്നവര്‍, ഞങ്ങളുടെ ഈ ദുരന്തത്തിനു കാരണം ബ്രിട്ടിഷുകാരാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ബ്രിട്ടനില്‍ അഭയം നല്‍കണം എന്നു ബ്രിട്ടീഷ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ 1950 കളില്‍ ലിവര്‍പൂളില്‍ എത്തിയവരാണ്.

പിന്നിട് പങ്കെടുത്തതില്‍ കൂടുതല്‍ ആളുകള്‍ ഗുജറാത്തികളായിരുന്നു. പഴയ തലമുറയില്‍ പെട്ട രണ്ടു മലയാളി ഫാമിലികള്‍ മാത്രമാണ് ഉള്ളത്. അവരുടെ മക്കള്‍ തന്നെ മിക്കവരും ഇംഗ്ലീഷുകാരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. പഴയ തലമുറയിലെ ഒരാള്‍ തൊടുപുഴക്കാരനായ ജേക്കബ് ആയിരുന്നു. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊടുപുഴക്കടുത്തു കൊടികുളത്ത് ഒരു വലിയ വീടുപണിത ലണ്ടന്‍ രാജു എന്ന രാജു ദാമോദരനെപറ്റി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്  ഞാനും വായിച്ചിരുന്നു. ആ രാജുവിനെ പറ്റി ചോദിച്ചപ്പോള്‍  ജേക്കബ് പറഞ്ഞു ഞങ്ങള്‍ ഒരുമിച്ചാണ് ചെസ്റ്റര്‍ എന്ന സ്ഥലത്ത് ബിസിനസ് ചെയ്തിരുന്നത്. ഇപ്പോള്‍ രാജു ഇവിടെയില്ല നാട്ടിലാണ്....അങ്ങനെ ഒരു ഇടുക്കി ബന്ധവും അവിടെ നിന്നു ലഭിച്ചു.

പൊതുവേ മലയാളി പരിപാടികള്‍ക്ക് മാത്രം പങ്കെടുത്തിരുന്ന ഞങ്ങള്‍ക്ക് ഒരു പുതിയ അനുഭവം കൂടി ആയിരുന്നു ഇന്ത്യന്‍ അസോസിയേഷന്റെ പരിപാടികള്‍. സ്വാന്തന്ത്ര്യദിനാഘോഷം കൂടാതെ റിപ്പബ്ലിക്ക് ദിനവും ഇന്ത്യന്‍ അസോസിയേഷന്‍ എല്ലാവര്‍ഷവും ആഘോഷിക്കാറുണ്ട്. മലയാളി സമൂഹത്തിന്റെ ഭാഗമായി ലിതിഷ് രാജ് തോമസ്, ബോബി ജേക്കബ്, ടോം ജോസ് തടിയംപാട് എന്നിവര്‍ പങ്കെടുത്തു. അവിടെ കണ്ട ഏറ്റവും ആകര്‍ഷണീയത രണ്ടു ദേശീയ ഗാനം ആലപിച്ചപ്പോഴും അവര്‍ കാണിച്ച ബഹുമാനമായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി വേദന അനുഭവിച്ച സമൂഹം എന്ന നിലയില്‍  അവര്‍ക്കല്ലേ അതിന്റെ വിലയറിയു...




കൂടുതല്‍വാര്‍ത്തകള്‍.