CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 59 Minutes 20 Seconds Ago
Breaking Now

ഇടുക്കി ജില്ലാ സംഗമം വടംവലി മത്സരത്തിന് അവേശകരമായ പ്രതികരണം.........

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓണത്തിനോടനുബന്ധിച്ചു സെപ്റ്റംബര്‍   പതിനൊന്നിന് നട­ക്കാന്‍ പോകുന്ന വടം­വലി  മല്‍സരം പടി­വാ­തി­ക്കല്‍ എത്തിനില്‍ക്കുന്ന ഈ വേള­യില്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ തലത്തിലുമുള്ള  ഒരുക്കങ്ങളും അവ­സാ­ന­ഘ­ട്ട­ത്തി­ലേക്ക് കട­ന്നി­രി­ക്കു­ന്നു.                                       യുകെയിലെ മല­യാളി സമൂഹം ഈ ഓണാ­ഘോ­ഷത്തെ വര­വേല്‍ക്കാന്‍ ആവേ­ശ­ത്തി­മിര്‍പ്പില്‍ ആയി­രി­ക്കുന്ന ഈ അവ­സ­ര­ത്തില്‍  യുകെയിലെ വടംവലി മല്ല­ന്മാര്‍ പടയോട്ടത്തിന് അങ്കം കുറിച്ചു കഴിഞ്ഞു. അവര്‍ പരിശീല­ന­ത്തിന്റെ അവ­സാ­ന­ഘ­ട്ട­ത്തി­ലാ­ണ്. യുകെയിലെ കരുത്തന്‍മാരായ  മലയാളികളെ കോര്‍ത്തിണക്കിക്കെണ്ട് നടക്കുന്ന വടംവലി മത്സരം 2016 സെപ്റ്റംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ ബര്‍മിംഗ്ഹാം വിന്‍ഡ്‌ലി ലിഷര്‍ സെന്ററില്‍ വച്ച് നടക്കും.                                 ADDRESS:-         

WlNDLEY LEISURE CENTRE,

CLIFTON ROAD, SUTTON, COLDF1ELD,

B73 6EN, BIRMINGHAM.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും ഒരുമയുടെയും ആള്‍രൂപങ്ങള്‍ ബിര്‍മിങ്ങാമില്‍ മാറ്റുരക്കുന്നു. യുകെയിലെ ഏകദേശം പത്തോളം ടീമുകള്‍ ഇതിനോടകം പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും താല്‍പ്പര്യമുള്ള ടീമുകള്‍ക്ക്, വരുന്ന ഓഗസ്റ്റ് 31ന് മുന്‍പായി ടീമുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ കരുത്തിന്റെ മത്സരത്തില്‍ പങ്കാളിയാകുവാന്‍ ഏവരെയും ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഒരുമയുടെയും ഭാഷയില്‍ സ്വാഗതം ചെയ്യുന്നു. 

1st prize.. £501 ട്രോഫി & മെഡല്‍

2nd prize..£251 & ട്രോഫി 

3rd prize..£101 & ട്രോഫി

അതോടെപ്പം ഏറ്റവും നല്ല ടീം പ്രസന്റേഷന് പ്രത്യേക പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ്  

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

റോയി മാത്യു, മാഞ്ചസ്റ്റര്‍ - 07828009530

ബാബു തോമസ് - 07730883823

റോയി മാത്യു, ലിവര്‍പൂള്‍ - 07956901683

ജസ്റ്റിന്‍ എബ്രഹാം -07985 656204

പിറ്റര്‍ താനോലില്‍- 07713183350

 

ബെന്നി തോമസ്

 




കൂടുതല്‍വാര്‍ത്തകള്‍.