CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 51 Seconds Ago
Breaking Now

ബ്രിസ്റ്റോളുകാർക്ക് അഭിമാനമായി 11 എ സ്റ്റാറുകളുമായി ഡേവീസ് ജോണ്‍ .....

ബ്രിസ്റ്റോൾ നിവാസികളായ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഡേവീസ് ജോൺ. 11 എ സ്റ്റാറുകൾ നേടിയതിനൊപ്പം അഞ്ചു വിഷയങ്ങളിൽ (ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഐസിടി, ഫ്രഞ്ച്) നൂറു ശതമാനം മാർക്കും നേടിയാണ് ഡേവീസ് ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത്. സെന്റ്. ബീഡ്‌സ് കാത്തോലിക് കോളേജിൽ നിന്നുമാണ് ഡേവീസ് ജോൺ പഠനം പൂർത്തിയാക്കിയത്. കോഴിക്കോടിലെ കോടഞ്ചേരി സ്വദേശിയായ ഡേവീസിന്റെ പിതാവ് തങ്കച്ചൻ ബ്രിസ്റ്റോളിൽ ഫിനാൻഷ്യൽ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന സിസിലി വർക്കിയാണ് മാതാവ്. കാർഡിഫ് സർവകലാശാലയിൽ എംഫാമിന് പഠിക്കുന്ന ദിവ്യ ജോൺ, ഇയർ 5 സ്റ്റുഡന്റായ ഡാനിയേൽ ജോൺ എന്നിവരാണ് സഹോദരങ്ങൾ.  

തങ്കച്ചന്‍ ജോസഫ്




കൂടുതല്‍വാര്‍ത്തകള്‍.