CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 14 Seconds Ago
Breaking Now

ഓണാഘോഷവും ദശാബ്‌ദി ആഘോഷ സമാപനവും പ്രൗഢോജ്ജ്വലമാക്കി മലയാളി അസോസിയേഷൻ സൗത്താംപ്ടൺ...

ഒരു വർഷം നീണ്ടു നിന്ന മാസിന്റെ ദശാബ്‌ദി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 17ന് നടന്ന ഓണാഘോഷങ്ങൾക്കൊപ്പം പരിസമാപ്തി. ബിറ്റേൺ പാർക്ക് സ്‌കൂളിലെ ഓഡിറ്റോറിയത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം പ്രജകളുടെ ക്ഷേമാന്വേഷണത്തിനായി എത്തിയ മാവേലിയെ ഏവരും ഹർഷാരവത്തോടെ വേദിയിലേക്ക് ആനയിച്ചു. ഏവർക്കും ഓണാശംസകൾ നേർന്ന മാവേലി ദശാബ്‌ദി ആഘോഷിക്കുന്ന മാസിന്‌ എല്ലാ ഐശ്വര്യങ്ങളും നേർന്നു. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ദശാബ്‌ദി സമാപന മീറ്റിംഗിൽ സൗത്താംപ്ടൺ എം പി അലൻ വൈറ്റ് ഹെഡും ക്രോയിഡോൺ കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദും മുഖ്യ അതിഥികളായിരുന്നു. ഏവരെയും സ്വാഗതം ചെയ്തു, ഓണാശംസകൾ നേർന്ന മാസ് പ്രസിഡന്റ് കഴിഞ്ഞ പത്തു വർഷ കാലം ഒരേ മനസോടെ നീങ്ങിയ മാസിന്റെ അംഗങ്ങളെ അനുമോദിക്കുകയും എല്ലാ വർഷത്തെയും ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു.


ദശാബ്‌ദി സമാപനത്തിന്റെയും ഓണാഘോഷങ്ങളുടെയും തിരിതെളിയിച്ചു ഡോ. അലൻ വൈറ്റ് ഹെഡ് എംപി എല്ലാവര്ക്കും ആശംസകൾ നേരുകയും സൗത്താംപ്ടൺ മലയാളികളുടെ കൂട്ടായ്മയെ മുക്തകണ്ഠം പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുടെയും നാടായ കേരളത്തിന്റെ സംസ്ക്കാരവും ആഘോഷങ്ങളും മറുനാട്ടിലും കാത്തുസൂക്ഷിക്കുന്ന മലയാളികളെ അദ്ദേഹം പ്രശംസിച്ചു. മാസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ച മഞ്ജു ഷാഹുൽ ഹമീദ് ഈ ജൈത്രയാത്ര നിർബാധം തുടരട്ടെ എന്ന് ആശംസിച്ചു. സംഘടനാ പ്രവർത്തനങ്ങളിലേക്കും ആനുകാലിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്ത മഞ്ജു ഷാഹുൽ ഹമീദ് മലയാളി വനിതകൾ കൂടുതൽ മുൻപോട്ടു കടന്നു വരുവാൻ അഭ്യർത്ഥിച്ചു. 


കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബിനു ആന്റണി വിശദമായി അവതരിപ്പിച്ചു. ദശാബ്‌ദിയോട് അനുബന്ധിച്ചു മാസ് തുടങ്ങി വച്ച ചാരിറ്റി ഫണ്ട് നിർധനരായ വ്യക്തികളെ സഹായിക്കുന്നതിന് ഉപകരിച്ചു. മാസ് അംഗങ്ങളിൽ നിന്നും വിവിധ പ്രവർത്തനങ്ങൾ വഴിയുമാണ് ഈ തുക സമാഹരിച്ചതെന്നു ട്രഷറർ ജിബി ജോസഫ് വിശദീകരിച്ചു. ചാരിറ്റിക്കായി ലഭിച്ച 2000 പൗണ്ടിന്റെ ചെക്ക് ഔദ്യോഗികമായി കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദിൽ നിന്നും നിർദ്ദേശിക്കപ്പെട്ട വ്യക്തികൾക്ക് വേണ്ടി സെക്രട്ടറി ബിനു ആന്റണി ഏറ്റു വാങ്ങി. 

 

ആശംസകൾ അർപ്പിച്ചു മുൻ പ്രസിഡന്റ് ഷെല്ലി കുര്യൻ സംസാരിക്കുകയും എല്ലാ മുൻ ഭാരവാഹികൾക്കും സർവീസ് മെഡൽ മഞ്ജു ഷാഹുൽ ഹമീദ് നൽകുകയും ചെയ്തു. ജി.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ലിയോ സ്റ്റോയി, ഷാരോൺ ചെറിയാൻ എന്നിവരെ അവാർഡ് നൽകി അനുമോദിച്ചു. യുക്മ റീജിയണൽ നാഷണൽ കായിക മത്സരങ്ങളിൽ പങ്കെടുത്തു വിജയിപ്പിച്ചവരെയും പ്രത്യേകം ആദരിച്ചു. ദശാബ്‌ദി വർഷം മനോഹരമാക്കുന്നതിൽ പങ്കുവഹിച്ച ഓരോരുത്തർക്കും സ്പോൺസേഴ്‌സിനും കമ്മിറ്റിക്കു വേണ്ടി ഡെന്നീസ് ദേവസ്യ നന്ദി അർപ്പിച്ചു.

തുടർന്ന് പൊന്നോണം 2016 ന്റെ കലാപരിപാടികൾക്ക് ആർട്സ് കോർഡിനേറ്റർ ബാബു കുര്യനോടൊപ്പം ലിസി റോയ്, ഷൈബി മാത്യു, ജാസ്മിൻ ജെയ്‌സൺ എന്നിവർ ചേർന്ന് കോർഡിനേറ്റ ചെയ്തു. കമ്മിറ്റി അംഗങ്ങളായ ഷിനോ ജോസ്, സജി ജോസഫ്, ലിസ്റ്റിൻ മാളിയേക്കൽ. മാത്യു വർഗീസ്, റോയി തോമസ്, ജെയ്‌സൺ ജോൺ, സാജു ജോസഫ് ഇവരുടെ പ്രവർത്തന മികവ് ദശാബ്‌ദി വർഷം മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. റെജി ലിസ്റ്റിൻ, ഐശ്വര്യ മാത്യു എന്നിവർ പൊന്നോണം 2016 ന്റെ മുഖ്യ അവതാരകനായി. മെമ്പേഴ്‌സ് ഒരുക്കിയ കലാപരിപാടികളും വള്ളം കളിയും എല്ലാം അംഗങ്ങളുടെ കലാവൈഭവം വിളിച്ചോതുന്നതായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.