CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 53 Seconds Ago
Breaking Now

കരുത്തിന്റെ പോരാട്ടത്തിനു ഇനി മണിക്കൂറുകള്‍ മാത്രം! ഞങ്ങള്‍ തയ്യാര്‍... നിങ്ങളോ?

'സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്' നടത്തുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരത്തിനു കേളികൊട്ട് ഉയരാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം!

മലയാളി മനസ്സിന്റെ എക്കാലത്തെയും ആവേശവും അഹങ്കാരവുമായ കരുത്തിന്റെ പോരാട്ടമായ വടംവലി മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും അതിന്റെ പൂര്‍ണതയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ആരായിരിക്കും ഈ വര്‍ഷത്തെ മല്ലന്മാര്‍ എന്ന് അറിയുവാനായി വടംവലിയെ സ്‌നേഹിക്കുന്ന ഒരോ മലയാളിയും നെഞ്ചിടിപ്പോടെ ആണ് ഉറ്റുനോക്കുന്നത്.

ഒക്ടോബര്‍ രണ്ട്, ഞായാറാഴ്ച്ച (02/10/2016) ഗാന്ധിജയന്തി ദിനത്തില്‍, യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള ചുണക്കുട്ടന്‍മാര്‍ കരുത്ത് തെളിയിക്കാനായി ഒരുമയോടെ, എന്നാല്‍ വാശിയോടെ പോരാട്ടക്കളത്തിലിറങ്ങുമ്പോള്‍ അത് യുകെ മലയാളികള്‍ക്ക് മറ്റൊരു ഉല്‍സവത്തിന്റെ വേദി കൂടി ആയി മാറുകയാണ്.

ഈ പോരാട്ടം നേരില്‍ കണ്ടു ആസ്വദിക്കുവാന്‍ സ്വകുടുംബം നിങ്ങള്‍ കെന്റിലേക്ക് കടന്നു വരുമ്പോള്‍  സഹൃദയ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതു ആകര്‍ഷകമായ സമ്മാനങ്ങളും പിന്നെ നിറയെ വിനോദങ്ങളുമാണ്.

കൂടാതെ മത്സരം കാണുവാനായി വരുന്ന എല്ലാവര്‍ക്കും സൗജന്യ പാര്‍ക്കിംഗ് സൗകര്യവും, മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

വീണ്ടും ഒരു തണുപ്പ് കാലത്തെ വരവേല്ക്കാനൊരുങ്ങി ഇരിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ കനലുകള്‍ വിരിക്കാന്‍, ഈ സീസണിലെ വടംവലി മത്സരങ്ങളുടെ അവസാനത്തെ പോരാട്ടം എന്ന നിലയിലും, യുകെ മലയാളികളുടെ ഓണഘോഷങ്ങളുടെ കലാശക്കൊട്ട് എന്ന നിലയിലും സഹൃദയുടെ ഓള്‍ യുകെ വടംവലി മത്സരം മാറുമെന്നതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്.

മത്സരവേദി :

Sackville School, Tonbridge Road, Hildenborough TN11 9HN

ടീമുകളുടെ രജിസ്‌ട്രേഷന്‍ കൃത്യം 9 മണിക്കു തന്നെ തുടങ്ങുന്നതായിരിക്കും.

ഈ പോരാട്ടം അതിന്റെ എല്ലാവിധ ആവേശത്തോടെയും ഭംഗിയോടെയും ആസ്വദിക്കുവാനായി യുകെയിലെ ഓരോ മലയാളിയെയും കുടുബസമ്മേതം ഉദ്യാനങ്ങളുടെ നഗരമായ കെന്റിലേക്ക് സഹൃദയ ഒരിക്കല്‍ കൂടി നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.