CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 35 Seconds Ago
Breaking Now

ബിര്‍മിങ്ഹാം മലയാളി സൊസൈറ്റിക്ക് ഈ അക്കാദമിക് ഇയറിലേക്ക് പുതിയ ഭാരവാഹികള്‍....l

ബിർമിങ്ഹാം മലയാളി സൊസൈറ്റി ഈ അക്കാദമിക് ഇയറിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിർമിംഗ്ഹാമിലുള്ള മൂന്നു സർവകലാശാലകളിൽ നിന്നുമായി എഴുപതോളം അംഗങ്ങൾ ഇപ്പോൾ സജീവമായി ഈ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. 

കഴിഞ്ഞ വർഷത്തെ ഭാരവാഹികളായിരുന്ന ടോണി സൈമൺ കോച്ചേരിയും, സെക്ക്നൽ സോളിയും, നേതൃത്വം കൊടുത്ത കലാസന്ധ്യയിൽ (കിലുക്കം 2016) നിന്നും സ്വരൂപിച്ച 1000 പൗണ്ട് തിരുവനന്തപുരത്തെ മാഗ്നിഫിക്കാത്ത് ചാരിറ്റബിൾ  ട്രസ്റ്റിന് കൈമാറി.

ഈ അക്കാദമിക് ഇയറിലെ പുതിയ ഭാരവാഹികളായി ബിർമിങ്ഹാം സർവകലാശാലയിൽ നിന്നും അഗസ്റ്റിൻ വല്ലൂരാനെയും ബിർമിങ്ഹാം സിറ്റി സർവകലാശാലയിൽ നിന്നും ജെനറ്റ് വെമ്പിളിയെയും ആസ്റ്റൺ സർവകലാശാലയിൽ നിന്നും അശ്വതി ജോണിനെയും പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. 15 പേര് അംഗങ്ങളായി ഒരു സെൻട്രൽ കമ്മിറ്റിയും രൂപീകരിച്ചു.

യുകെയിലെ മലയാളി യുവജനങ്ങൾ തങ്ങളുടെ സംസ്കാരവും പാരമ്പര്യവും പൈതൃകവും മറന്നിട്ടില്ല എന്നതിനുള്ള തെളിവാണ് ഈ സൊസൈറ്റിയുടെ പ്രവർത്തനം. ബിർമിങ്ഹാം മലയാളി സൊസൈറ്റിയുടെ പ്രചോദനം ഉൾക്കൊണ്ട കിങ്സ്റ്റൺ, ലെസ്റ്റർ, ബ്രൂണൽ മുതലായ പട്ടണങ്ങളിലുള്ള കോളേജുകളിൽ മലയാളി സൊസൈറ്റികൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. 

ജിജോ അരയത്ത് 




കൂടുതല്‍വാര്‍ത്തകള്‍.