CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Seconds Ago
Breaking Now

അകാലത്തില്‍ മരണമടഞ്ഞ ജോസി ആന്‍റ്ണിയെ സഹായിക്കാന്‍ അപേക്ഷിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌...

വെള്ളിയാഴ്ച രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച ജോസി ആന്‍റ്ണിയുടെ മരണം യുകെ മലയാളികളെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുയാണ്. മരിക്കുന്ന സമയത്ത് കാണാന്‍ കൊതിച്ചുണ്ടായ കുട്ടിയോ, ഭര്‍ത്താവോ അടുത്തില്ലാതെ മരിക്കേണ്ടി വന്നു എന്നത് അതിലേറെ വേദന നാം ഒാരോരുത്തരുടെയും ഹൃദയത്തില്‍ ജനിപ്പിക്കുന്നു. 

ഇളം പ്രായത്തില്‍ മുപ്പതു വയസില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞ ജോസി  മകളെയും ഭര്‍ത്താവിനെയും ബാക്കിയാക്കിയാണ് കടന്നു പോയത്. മോണ വേദനയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസിക്ക് ബ്ലഡ്‌ ക്യാന്‍സറായിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.   


വിസ തീര്‍ന്നു പോയതു കൊണ്ട് തിരിച്ചു നാട്ടില്‍ പോയ ഭര്‍ത്താവിനും കുട്ടിക്കും ഇനി യുകെയിലേക്ക് തിരിച്ചു വരാന്‍ പോലും കഴിയുമോ എന്നു സംശയിക്കണം .ജോസി ഇടുക്കി നെടുംകണ്ടത്തുള്ള മാവടിയില്‍ പെരിയിലക്കാട്ടു കുടുംബാംഗമാണ്. യുകെയിലെ ഈസ്റ്റ് ബോണിലാണ് ജോലി ചെയ്തിരുന്നത് .

ബോഡി നാട്ടില്‍ കൊണ്ടുപോകുന്നതിനും മറ്റു നിയമ നടപടികള്‍ക്കും മലയാളി സമൂഹവും ജോസിയുടെ ബന്ധുക്കളും സജീവമായി രംഗത്തുണ്ട്. ഇവര്‍ക്ക് ഒപ്പം സഹായഹസ്തവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പും ചേരുന്നു. 

ബോഡി നാട്ടില്‍ കൊണ്ടു പോകുന്നതിനും അതോടൊപ്പം ജീവിതം മരീചികയായി നില്‍ക്കുന്ന ഭര്‍ത്താവിനും കുട്ടിക്കും ജീവിതം കരുപ്പിടിപ്പിക്കുന്നതിനും നിങ്ങളാൽ കഴിയുന്ന ഒരു സഹായം നല്‍കണമെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

ഞങ്ങള്‍ക്ക് ലഭിക്കുന്ന തുക ഞങ്ങള്‍ ജോസിയുടെ ഭര്‍ത്താവ് ചെംസിനെ എല്പ്പിക്കുന്നതാണ്. ചെംസ് ആയി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അംഗങ്ങള്‍ സംസാരിച്ചതിനു ശേഷമാണു ഞങ്ങള്‍ ഫണ്ട്‌ ശേഖരിക്കാന്‍ തീരുമാനിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌  ഇതുവരെ നടത്തിയ പതിനൊന്നു ചാരിറ്റിയില്‍ കൂടി 15 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .

ഞങ്ങളുടെ അക്കൗണ്ടില്‍ നിലവില്‍ 2197 പൗണ്ട് കിടപ്പുണ്ട്. അത് പടമുഖം സ്നേഹ മന്ദിരത്തിനു നല്‍കിയ ചെക്കിന്‍റെ പണമാണ്. അതിന്‍റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ കൊടുക്കുന്നു.

 

ഞങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ സ്റ്റേറ്റ്മെന്റ് പ്രസിദ്ധികരിക്കുമ്പോള്‍ ഇതുകൂടി ഉൾപ്പെടുത്തിയെ പ്രസിദ്ധികരിക്കാന്‍ കഴിയു( ചെക്ക് നിലവില്‍ കളക്ഷന്‍ എടുത്തു പോകത്തതു കൊണ്ട് }. അതുകൊണ്ടാണ് ഈ വിവരം നിങ്ങളെ അറിയിക്കുന്നത്. എല്ലാവരും സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു....

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് മെയില്‍ വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.  ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട്‌ കൺവീനർ സാബു ഫിലിപ്പ് , സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ്‌ എന്നിവരുടെ പേരിലാണ്. ഞങ്ങൾ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME: IDUKKI GROUP 

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

 

ടോം ജോസ് തടിയംപാട് 




കൂടുതല്‍വാര്‍ത്തകള്‍.