CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 9 Minutes 7 Seconds Ago
Breaking Now

കള്ള പ്രചാരണങ്ങളെ വകവയ്ക്കാതെ യുകെ മലയാളികള്‍ ..... ജോസിയുടെ കുടുംബസഹായ ഫണ്ടിലേക്ക് ഇതുവരെ ലഭിച്ചത് 2225 പൗണ്ട് .... മൃതദേഹം വരുന്ന ബുധനാഴ്ച്ച പൊതുദര്‍ശനത്തിന് വയ്ക്കും......

കഴിഞ്ഞ ദിവസം നമ്മെയെല്ലാം ദുഖത്തിലാഴ്ത്തി ഈ ലോകം വിട്ടുപോയ ഇടുക്കി സ്വദേശി ജോസി ആന്‍റ്ണിയുടെ കുടുംബത്തെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നടത്തുന്ന ഫണ്ട്‌ ശേഖരണം രണ്ടു ദിവസം പിന്നിടുമ്പോള്‍ 2225 പൗണ്ട് കഴിഞ്ഞു  .ഞങ്ങള്‍ക്ക് ആയിരം പൗണ്ട് വരെ തന്നു സഹായിച്ചവരുണ്ട്‌ അവരോട് എങ്ങനെ നന്ദി പറയണം എന്നുഞങ്ങള്‍ക്കറിയില്ല. 

ഫണ്ട്‌ ശേഖരണം ജോസിയുടെ  ബോഡി പൊതുദര്‍ശനത്തിനു വയ്ക്കുന്നതിന്‍റെ തലേനാള്‍ വരെ തുടരും. പൊതു ദര്‍ശനം നടക്കുന്ന ദിവസം ഇടുക്കി ചാരിറ്റി പ്രിതിനിധികള്‍ എത്തി നാട്ടില്‍ പോകുന്ന ബന്ധുക്കളുടെ കൈവശം പിരിക്കുന്ന മുഴുവന്‍ തുകയുടെയും ചെക്ക് കൊടുത്തുവിട്ട് ജോസിയുടെ ഭര്‍ത്താവിനു കൈമാറും  എന്നറിയിക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ശേഖരിക്കുന്ന പണം ഇവിടുത്തെ ഒരു ഓണ്‍ലൈന്‍ പത്രത്തിനു നല്‍കുന്നു എന്നുപറഞ്ഞു കള്ളപ്രചരണം നടത്തിയ ചിലകള്ളനാണയങ്ങളെ അതിജീവിച്ചു ഞങ്ങളെ സഹായിച്ച എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നന്ദി അറിയിക്കുന്നു .ഞങ്ങള്‍ സ്വന്തം കാലില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംഘടനയായതുകൊണ്ട്  ഞങ്ങള്‍ക്ക് അത്തരം ഒരു ഓണ്‍ലൈന്‍ പത്രത്തിന്‍റെ സഹായം ആവശ്യമില്ലെന്ന് ഇടുക്കി ചാരിറ്റി നേതൃത്വം അറിയിച്ചു .

യുകെ മലയാളികളുടെ കാരുണ്യം ഇടുക്കിയില്‍ ഉഡിലു പൊട്ടി ഒഴുകുന്ന സ്പിഡിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുന്നത് .

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ജോസി കര്‍ത്താവില്‍ നിദ്രപ്രാപിച്ചത്. ജോസിക്ക് ഒരു കുട്ടിയും ഭര്‍ത്താവുമുണ്ട് . മൃതദേഹം വരുന്ന ബുധനാഴ്ച്ച പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് ബന്ധുക്കളില്‍ നിന്നുമറിയുന്നത് 

ബോഡി നാട്ടില്‍ കൊണ്ടുപോകുന്നതിനും മറ്റു നിയമനടപടികള്‍ക്കും മലയാളി സമൂഹവും ജോസി യുടെ ബന്ധുക്കളും സജീവമായി രംഗത്തുണ്ട് . ഇവര്‍ക്ക് ഒപ്പം സഹായഹസ്തവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പും ചേരുന്നു. 

ജീവിതം മരവിച്ചു നില്‍ക്കുന്ന ഭര്‍ത്താവിനും കുട്ടിക്കും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഞങ്ങളാൽ കഴിയുന്നത്‌ സഹായിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനു നിങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു..

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ഇതുവരെ നടത്തിയ പതിനൊന്നു ചാരിറ്റിയില്‍ കൂടി 15 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സത്യസന്ധതയും സുതാര്യതയും ഇതിനോടകം യുകെ മലയാളികള്‍ അംഗീകരിച്ചു കഴിഞ്ഞു.

ഞങ്ങളുടെ അക്കൗണ്ടില്‍ 2197 പൗണ്ട് ഈ ചാരിറ്റി തുടങ്ങുബോള്‍ ഉണ്ടായിരുന്നു. അത് പടമുഖം സ്നേഹ മന്ദിരത്തിനു നല്‍കിയ ചെക്കിന്‍റെ പണമാണ് അതിന്‍റെ സമ്മറി സ്റ്റേറ്റുമെന്‍റ്റ്കൂടി താഴെ കൊടുക്കുന്നു. 

ഞങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ സ്റ്റേറ്റ് മെന്റ് പ്രസിദ്ധികരിക്കുമ്പോള്‍ ഇതുകൂടി ഉള്‍പ്പെടുത്തിയെ പ്രസിദ്ധികരിക്കാന്‍ കഴിയു( ചെക്ക് നിലവില്‍ കളക്ഷന്‍ എടുത്തുപോകത്തതുകൊണ്ട് } അതുകൊണ്ടാണ് ഈ വിവരം നിങ്ങളെ അറിയിക്കുന്നത്.

എല്ലാവരും സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

ടോം ജോസ് തടിയംപാട്




കൂടുതല്‍വാര്‍ത്തകള്‍.