CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 1 Minutes 33 Seconds Ago
Breaking Now

ഏറ്റവും പ്രായം കൂടിയ ഗായകൻ രാജഗോപാൽ കോങ്ങാടും പ്രായം കുറഞ്ഞ ഗായിക ഹെലൻ റോബർട്ടും പങ്കെക്കുന്ന ടോണ്ടൻ ഗാനോത്സവം ഇന്ന്...

മലയാള സംഗീത പ്രതിഭകൾ ഈണം പകർന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് വർഷം തോറും ഇംഗ്ലണ്ടിന്റെ പൂന്തോട്ടനഗരി എന്നറിയപ്പെടുന്ന ടോണ്ടനിൽ നടന്നു വരുന്ന സോമർസെറ്റ് ഗാനോത്സവം ഇന്ന് അരങ്ങേറുകയാണ്. 

ടോണ്ടൻ ഗാനോത്സവത്തിന് ഇത്തവണ പ്രത്യേകതകൾ ഏറെയാണ്. പരിപാടി നടക്കുന്ന ട്രൈഡന്റ് ഹാളിനു ഡോ. എം ബാലമുരളീകൃഷ്ണനഗർ എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ എന്നീ സംഗീത പ്രതിഭകൾ ഈണം പകർന്ന മലയാള മണ്ണിന്റെ മണമുള്ള ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ വർഷത്തെ ഗാനോത്സവം എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത് പുതിയ തലമുറയ്ക്ക് ആ മഹാരഥന്മാരുടെ മലയാള സംഗീതത്തിന് നൽകിയ സംഭാവനകൾ മനസിലാക്കുവാൻ അവസരം ലഭിക്കുന്നു. 

യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന അൻപതിൽപരം   ഗായകർ അവരുടെ കഴിവുകൾ പ്രകടിപ്പിക്കും. രണ്ടാമത് ഗാനോത്സവത്തിന് ദൃശ്യവിസ്മയമൊരുക്കി നൃത്തനൃത്യങ്ങളും അരങ്ങിലെത്തും. പ്രായം കൊണ്ടും അറിവ് കൊണ്ടും ഏറ്റവും മുതിർന്ന അംഗം പത്മശ്രീ ഡോ. കെ. ജെ. യേശുദാസിന്റെ പേഴ്‌സണൽ സെക്രട്ടറിയും പ്രമുഖ ഗായകനുമായ കോങ്ങാട് രാജഗോപാൽ ആണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ താരം കുമാരി ഹെലൻ റോബർട്ട (കെന്റ്) ആണ്. 

പകൽ മൂന്ന് മണിക്കാരംഭിക്കുന്ന സംഗീതോത്സവം രാത്രി 10 മണി വരെ നീളും. മൂന്ന് മണിക്ക് നടക്കുന്ന അനുസ്മരണ സാംസ്കാരിക സമ്മേളനം രാജഗോപാൽ കോങ്ങാട് ഉത്‌ഘാടനം ചെയ്യും. ബ്രിസ്റ്റോൾ സൺ മ്യൂസിക് ഡയറക്ടർ ജോസ് ജെയിംസ്  സണ്ണി സാർ) മുഖ്യ പ്രഭാഷണം നടത്തും. മലയാളം സാംസ്കാരിക സമിതി ടോണ്ടൻ (മാസ് ടോണ്ടൻ) പ്രസിഡന്റും മാസ് കെയർ മൊമൻറ്സ് ഡയറക്ടറുമായ ബൈജു സെബാസ്റ്റ്യൻ വി. ദക്ഷിണാമൂർത്തി അനുസ്മരണവും സംഗീതിക പ്രസിഡന്റ് ജിതേഷ് പണിക്കർ കെ. രാഘവൻ അനുസ്മരണവും ക്രോയിഡോൺ സംഗീത ഓഫ് യുകെ ചെയർമാൻ ജയപ്രകാശ് പണിക്കർ ഡോ. എം. ബാലമുരളീകൃഷ്ണ അനുസ്മരണവും നടത്തും.കലാഹാംപ്‌ഷെയർ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ നായർ, ടോണ്ടൻ മലയാളി അസോസിയേഷൻ സ്ഥാപക സെക്രട്ടറി ഡെന്നീസ് വി. ജോസ് എന്നിവർ ആശംസകളർപ്പിക്കും. കൈരളി ടാക്സ് ഡയറക്ടർ ജിജോ വർഗീസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് കോർഡിനേറ്റർ സുധാകരൻ പാലാ സ്വാഗതവും സെക്രട്ടറി ധ്വിതീഷ്‌ ടി. പിള്ള കൃതജ്ഞതയും പറയും. 

കുമാരിമാർ സുഷാര സതീശൻ, ശ്രീലക്ഷ്മി എസ. വെട്ടത്ത്, അൻവിക ബിജു, ശ്രീനന്ദന എസ. വെട്ടത്ത്, ലിയാ ലോഘേഷ്, മാസ്റ്റർ ആൽബിൻ ജിജോ എന്നിവർ നൃത്തങ്ങൾ അവതരിപ്പിക്കും. ടോണ്ടൻ ഗാനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 

വിശദ വിവരങ്ങൾക്ക്:

സുധാകരൻ പാലാ: 07414608807 

ജിജോ വർഗീസ്: 07963948045 

ധ്വിതീഷ്‌ ടി. പിള്ള: 07488599147 

അർച്ചന സുജിത്: 07400666883 

അഡ്രസ്സ്:

TRIDENT HALL 

TAUNTON

TA15NN 

വാർത്ത:സുധാകരന്‍ പാലാ


  

 

      




കൂടുതല്‍വാര്‍ത്തകള്‍.