CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 16 Seconds Ago
Breaking Now

ആട്ടവും,പാട്ടുമായി കുട്ടികൾക്കൊപ്പം മുതിർന്നവരും; മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങൾ പ്രൗഡോജ്ജ്വലമായി.....

മാഞ്ചസ്റ്റർ: വിവിധങ്ങളായ കലാപരിപാടികളും ഗാനമേളയും ആയി നടന്ന കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്‌റ്റർ ആഘോഷപരിപാടികൾ പ്രൗഢോജ്വലമായി. സെയിൽ മൂർ കമ്യൂണിറ്റി സെന്ററിൽ റവ.ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.


 

ദിവ്യബലിയെ തുടർന്ന് ഉപഹാറിന്റെ നേതൃത്വത്തിൽ ജെയിംസ് ജോസിനായുള്ള സ്റ്റംസെൽ സ്വാബ്‌ കളക്ഷൻ നടന്നു.ഇതേ തുടർന്ന് അസോസിയേഷൻ പ്രസിഡണ്ട് ജെയ്സൺ ജോബ് ആശംസകൾ അർപ്പിച്ചു സംസാരിച്ചതോടെ കലാപരിപാടികൾക്ക് തുടക്കമായി.

ബെന്നി ഓൾഡാം നയിച്ച ഗാനമേളയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും മികച്ച നിലവാരത്തിലേക്ക് ഉയർന്നതോടെ ആഘോഷപരിപാടികൾ ഏവർക്കും മികച്ച വിരുന്നായി.

പരിപാടികളെ തുടർന്ന് വിളമ്പിയ വിഭവ സമൃദ്ധമായ ഈസ്റ്റർ ഡിന്നറോടെ പരിപാടികൾ സമാപിച്ചു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.

സാബു ചുണ്ടക്കാട്ടിൽ 




കൂടുതല്‍വാര്‍ത്തകള്‍.