CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 53 Seconds Ago
Breaking Now

ചില്‍ഡ്രന്‍സ് ഫെസ്റ്റുമായി ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, ഒപ്പം സ്റ്റം സെല്‍ കളക്ഷനും...

ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ നവ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പരിപാടിയായ ചിൽഡ്രൻസ് ഫെസ്റ്റ് ശനിയാഴ്ച, മെയ് 27 നു (നാളെ) താഴെ പറയുന്ന അഡ്രസ്സിൽ രാവിലെ ഒൻപതു മുപ്പതു മുതൽ വൈകുന്നേരം മൂന്ന് മണി വരെ നടത്തപ്പെടുകയാണ്. പ്രത്യേകമായി അസ്സോസിയേഷനിലുള്ള എല്ലാ പ്രായ പരിധിയിലുമുള്ള കുട്ടികൾക്കു വിനോദവും വിജ്ഞാനവും പങ്കിടാൻ ഉതകുന്ന ഈ പരിപാടി "ഉപഹാർ" എന്ന സംഘടനയുമായി കൈ കോർത്ത് സ്റ്റം സെൽ കളക്ഷന് വേണ്ടിയും കൂടി ആസൂത്രണം ചെയ്തിരിക്കുന്നു.

വ്യത്യസ്തവും വിഭിന്നവുമായ ഡികെസിയുടെ ഈ സംരഭം നമ്മുടെ കുട്ടികൾക്കു ഈ സമ്മർ സമയത്തു മറക്കാനാവാത്ത ഒരു സുദിനം സമ്മാനിക്കും എന്ന വിശ്വാസത്തിലും അത് പോലെ തന്നെ ആപൽഘട്ടങ്ങളിൽ അന്വേഷിച്ചലയുന്നവർക്കു നമ്മുടെ സ്റ്റം സെൽ കളക്ഷൻ തുണയാകുമെന്ന പ്രത്യാശയിലുമാണ് ഡികെസി ഈ പരിപാടി നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.

പരിപാടി നടക്കുന്ന വിലാസം:
Oakdale Scout Hall
Near St George Church
Darbys Lane
Poole
BH15 3EU

വാർത്ത: മനോജ്‌കുമാർ പിള്ളൈ




കൂടുതല്‍വാര്‍ത്തകള്‍.