CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 22 Minutes 36 Seconds Ago
Breaking Now

കാരുണ്യ പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കാൻ ഫുഡ് ഫെസ്റ്റിവൽ ഒരുക്കി എൻഫീൽഡ് മലയാളി അസോസിയേഷൻ

അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന CAFOD (Catholic Agency For Overseas Development) ന് സഹായവുമായി എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍. Curry with CAFOD എന്ന പേരില്‍ എന്‍ഫീല്‍ഡ് ടൌണ്‍ ചര്‍ച്ചില്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. ഫുഡ് ഫെസ്റ്റിവലില്‍ നിന്നും ശേഖരിച്ച 1111 പൗണ്ട് എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ CAFOD നു കൈമാറി. ENMA യുടെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ നടത്തിയ   പ്രവര്‍ത്തനം എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസക്ക് കാരണമായി.  


എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബീന തെക്കന്‍ ഫുഡ് ഫെസ്റ്റിവലിന് വേണ്ട ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

വാർത്ത: റെജി നന്തിക്കാട്ട് 

 




കൂടുതല്‍വാര്‍ത്തകള്‍.