CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 15 Seconds Ago
Breaking Now

വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ എന്ന യുവാവ് സഹായം തേടുന്നു. വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?

കോഴിക്കോട് കോർപ്പറേഷനിൽ കളാണ്ടിത്താഴം എന്ന സ്ഥലത്തു രേവതി നിവാസിൽ താമസിക്കുന്ന അരുൺ (24) എന്ന യുവാവ് ദുഃഖങ്ങളുടെ തീരാകഴത്തിലാണ്. ബിടെക് പഠനം പൂർത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ട് അവരെ സഹായിക്കാൻ ഒരു മ്പബൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നൊരു ദിവസം (2016 മാർച്ച് 20) തളർന്നുവീഴുകയാണുണ്ടായത്. വിശദമായ പരിശോധനയിൽ അരുണിന് Gullian Barre Syndrome (GBS) എന്ന മഹാരോഗമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. മസിലുകളെ തളർത്തി നശിപ്പിക്കുന്ന ഈ രോഗം ചികിത്സിച്ചു മാറ്റാൻ വലിയ ചികിത്സാചിലവ് വരുമെന്നതിനാൽ അരുണിന്റെ കുടുംബം ആകെ തളർന്ന അവസ്ഥയിലാണ്.

വളരെ പാവപ്പെട്ട കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഈ കുടുംബത്തിന് മറ്റുള്ളവരുടെ സഹായം തേടുക മാത്രമേ വഴിയുള്ളു. അരുണിന്റെ അച്ഛന് കണ്ണിന് കാഴ്ച കുറവായത് കൊണ്ട് കൂലിപ്പണിക്ക് പോകാൻ കഴിയില്ല. 'അമ്മ ഒരു തുണിക്കടയിൽ ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. അരുണിന് ഒരു സഹോദരിയാണുള്ളത്. അവൾ ബിടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. പഠിക്കാൻ മിടുക്കുള്ളതിനാൽ പലയിടത്തു നിന്നും കടം വാങ്ങിയാണ് മക്കളുടെ പഠനം നടത്തുന്നത്. നാട്ടുകാരുടെ സഹായം കുറെയൊക്കെ ഈ കുടുംബത്തിന് കിട്ടിയിരുന്നെങ്കിലും തുടർന്നുള്ള ചികിത്സയ്ക്ക് പണം കിട്ടാതെ നട്ടം തിരിയുകയാണ് അരുണിന്റെ കുടുംബം. അരുണിന്റെ അവസ്ഥയറിഞ്ഞ ഒരു യുകെ മലയാളി വോക്കിങ് കാരുണ്യയെ അറിയിച്ചതനുസരിച്ച് അന്വേഷിച്ചപ്പോൾ അരുൺ തികച്ചും സഹായത്തിന് അർഹനാണെന്ന് മനസിലാക്കി ഈ മാസത്തെ സഹായം അരുണിനും കുടുംബത്തിനും കൊടുക്കുവാൻ വോക്കിങ് കാരുണ്യ തീരുമാനിക്കുകയായിരുന്നു. ഈ ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥയിൽ സഹായിക്കുവാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 28ന് മുൻപായി താഴെ കാണുന്ന വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്. 

https://www.facebook.com/.../Woking-Karunya-Charitable.../posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

 

Saju joseph 07507361048




കൂടുതല്‍വാര്‍ത്തകള്‍.