CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 53 Seconds Ago
Breaking Now

പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ...

യുകെയിലെ പ്രഥമ നാട്ട് കൂട്ടായ്മയായ യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബർ 29, 30 , ഒക്ടോബർ 1 തീയതികളിൽ കസ്രീയായിലെ കാസിൽ ഫീൽഡ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 

ഈ കഴിഞ്ഞ വർഷം കരിങ്കുന്നം സംഗമം അംഗങ്ങളിൽ നിന്നും 4 ലക്ഷം രൂപാ സമാഹരിച്ചു കരിങ്കുന്നത്തെ പാവപ്പെട്ടവരും നിർധനരുമായ രോഗികളെ സഹായിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ പാലിയേറ്റിവ് കെയർ സൊസൈറ്റിയ്ക്ക് വാഹനം വാങ്ങിച്ചു നൽകിയാണ് നാട്ടുകൂട്ടായ്മയ്ക്കു മാതൃകയായത്. 



സെപ്റ്റംബർ 29ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രജിസ്ട്രേഷനോട് കൂടി സംഗമം ആരംഭിക്കും. തുടർന്ന് കുടുംബ സംഗമവും പരിചയം പുതുക്കലും ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ മത്സരങ്ങളും നടക്കും. 

സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനവും വിവിധ കായിക കലാപരിപാടികളും അരങ്ങേറും. പുരുഷൻമാരുടെയും വനിതകളുടെയും വടംവലി, ഓലപ്പന്ത് കളി, വട്ട് കളി, വിവിധ നാടൻ കായിക മത്സരങ്ങൾ എന്നിവ സംഗമത്തിന് കൊഴുപ്പേകും. 


ഈ വർഷത്തെ കരിങ്കുന്നം സംഗമത്തിൽ കഴിഞ്ഞ വർഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ 30 10 മണി മുതൽ 2 മണി വരെ അരങ്ങേറുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് എവറോളിംഗ്‌ ട്രോഫിയും ജോസി കുന്നത്ത് സ്പോൺസർ ചെയ്തിരിക്കുന്ന 75 പൗണ്ട് സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലക്സ് മേലേടം സ്പോൺസർ ചെയ്തിരിക്കുന്ന 25 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്. ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത് അലക്സ് പാട്ടപ്പതിയിൽ ആണ്.

ടൂർണമെന്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബാഡ്മിന്റൺ ടൂർണമെന്റ് ചീഫ് കോർഡിനേറ്റർ ജോർജ് നടുപ്പറമ്പിലിന്റെ (07877756531) പക്കൽ പേരുകൾ നൽകേണ്ടതാണ്.


യുകെയിലെ മുഴുവൻ കരിങ്കുന്നം നിവാസികളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിക്ക് ടോമി തട്ടാമറ്റത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.  കരിങ്കുന്നംകാർക്ക് ഓർമ്മിക്കുവാനും സ്മരണകൾ പങ്കിടുവാനും ഇതൊരു നല്ല അവസരം ആയിരിക്കും. ഗൃഹാതുരത്വത്തിന്റെ നല്ല ഓർമ്മകൾ പങ്കിടുവാനും സുഹൃദ് ബന്ധങ്ങളും കുടുംബ ബന്ധങ്ങളും പുതുക്കുവാനും എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്ത് നിന്നും വിവാഹം കഴിച്ചു വിട്ടവരെയും അവരുടെ കുടുംബങ്ങളെയും കരിങ്കുന്നം കൂട്ടായ്മയിലേക്ക് സംഘാടക സമിതി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വാർത്ത: സിറിയക് ജോർജ് 




കൂടുതല്‍വാര്‍ത്തകള്‍.