CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 20 Seconds Ago
Breaking Now

വൈക്കത്തെ തോമസ് ചേട്ടന്‍ തീരാ ദുഖങ്ങളുടെ നടുവില്‍, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ?

വൈക്കം: ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ്‌ ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുന്ന തോമസ്‌, വാതം, പ്രമേഹം എന്നീ രോഗത്താല്‍ വലയുന്ന ഭാര്യ, ഭര്‍ത്താവ്  നഷ്ടപ്പെട്ട മകള്‍ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം അത്താണി ഇന്നീ വൃദ്ധനും രോഗിയുമായ തോമസാണ്. പള്ളിയടിച്ചു വാരുന്നതില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനത്താൽ ആണ് ഈ കുടുംബം ഇന്ന് മുൻപൊട്ടേക്ക് പോകുന്നത്. വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് തോമസും കുടുംബവും അന്തിയുറങ്ങുന്നത്. 

ഒരു മാസത്തെ മരുന്നിനു തന്നെ തോമസിനും ഭാര്യയ്ക്കുമായി ഏകദേശം എണ്ണായിരം രൂപയോളം ചിലവാകുന്നുണ്ട്. പല മാസങ്ങളിലും പൈസയില്ലാത്തതിനാല്‍ മരുന്നുകള്‍ വാങ്ങാറില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. നാട്ടുകാരുടെയും പള്ളിക്കാരുടെയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ചെമ്പ് പള്ളിയിലെ വികാരി അച്ചന്റെ അപേക്ഷ പ്രകാരമാണ് വോകിംഗ് കാരുണ്യ അറുപത്തിരണ്ടാമത് സഹായം തോമസിന് കൊടുക്കുവാന്‍ തീരുമാനിച്ചത്.

ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളാകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. 

തോമസ്‌ ചേട്ടനെയും  കുടുംബത്തെയും സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ ഒന്നിനു മുൻപായി വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/…/Woking-Karunya-Charitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048




കൂടുതല്‍വാര്‍ത്തകള്‍.