CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 52 Minutes 57 Seconds Ago
Breaking Now

കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതികൊണ്ട് ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു.

ലിയോസ് പോൾ 

ഓക്സ്‌ഫോഡിലെ ഇസ്‍ലിപ് വില്ലേജ് ഹാളിൽ കേരളത്തിന്റെ തനതായ രീതിയിൽ അണിയിച്ചൊരുക്കിയ വേദിയിൽ ചേതന യുകെ  ഐക്യ കേരളത്തിന്റെ 61ആം ജന്മദിനം ആഘോഷിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന നവോത്ഥാന പ്രവർത്തനങ്ങളുടെയും ജനാധിപത്യ- വത്കരണത്തിന്റെയും ഫലമാണ്‌ കേരളം നേടിയെടുത്ത എല്ലാ പുരോഗതിയും എന്നും, അവ കാത്തു സംരക്ഷിക്കാനും പുതു തലമുറയ്ക്ക് പകർന്നു നൽകാനും ചേതന യുകെ  പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചു കൊണ്ടു നടന്ന സാംസ്‌ക്കാരിക സമ്മേളനം അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ സെക്രട്ടറി ഹർസേവ്‌ ബൈൻസ് ഉത്ഘാടനം ചെയ്തു. 



സമത്വസുന്ദരമായ ലോകം സ്വപ്നം കണ്ട് മൂലധനം എന്ന സൈദ്ധാന്തിക ഗ്രന്ഥം മാർക്സ് രചിച്ചിട്ട് 150 വർഷങ്ങളും അതേ തുടർന്ന് റഷ്യയിൽ സംഭവിച്ച ഒക്ടോബർ സോഷ്യലിസ്റ് വിപ്ലവത്തിന്റെ നൂറാം വാർഷികവും ആഘോഷിക്കുന്ന വേളയിലെ കേരളപ്പിറവി അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്  എന്ന് ഹർസേവ്‌ ബൈൻസ്‌ അഭിപ്രായപ്പെട്ടു. കാരണം, കേരളം കൈവരിച്ച പ്രധാന നേട്ടങ്ങൾക്കെല്ലാം പ്രേരക ശക്തിയായി പ്രവർത്തിച്ചത് മൂലധനവും, വിപ്ലവാനന്ദരം രൂപപ്പെട്ട സോവിയറ്റ് ഭരണകൂടവും അവയെ പിന്തുടർന്ന കേരളത്തിലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയുമാണ്. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും, കൃഷി ഭൂമി കർഷകന്, ഭൂസംരക്ഷണം, സ്ത്രീപുരുഷ സമത്വം, സാമൂഹ്യനീതിയിലും,സാമ്പത്തിക നീതിയിലും അധിഷ്ടിതമായ വ്യവസ്ഥിതി തുടങ്ങിയ മാനവിക കാഴ്ച്ചപ്പാടുകളെല്ലാം മുന്നോട്ട് വച്ചത് മൂലധനവും സോവിയറ്റ് ഭരണകൂടവും ആയിരുന്നു. ചേതന യുകെ  പ്രസിഡന്റ് വിനോ തോമസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ചേതന യുകെ  ട്രെഷറർ ലിയോസ് പോൾ സ്വാഗതവും ഓക്സ്‌ഫോർഡ് യൂണിറ്റ് സെക്രട്ടറി ഏബ്രഹാം മാരാമൻ നന്ദിയും പറഞ്ഞു. 


സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ പങ്കെടുത്ത സമ്മേളനത്തിൽ ചേതന യുകെ  സെക്രട്ടറി ശ്രീകുമാർ, ചേതന വൈസ് പ്രസിഡന്റും യുക്മ വൈസ് പ്രസിഡന്റും ആയ സുജൂ ജോസഫ്, ഓക്സ്‌ഫോഡിലെ മലയാളി സമാജം പ്രസിഡന്റും യുക്മ റീജിയണൽ പ്രസിഡന്റും ആയ വർഗ്ഗീസ് ചെറിയാൻ, ഓക്സ്‌ഫോർഡ് മലയാളി സമാജം പ്രസിഡന്റ് പ്രമോദ് കുമരകം, ബെറിൻസ്‌ഫിൽഡിലെ മലയാളി കൂട്ടായ്മയായ ഒരുമയുടെ പ്രസിഡന്റ് ജോജി സെബാസ്റ്റ്യൻ, ബിസ്റ്റർ മലയാളി സമാജത്തിന്റെ പ്രതിനിധി അജി പോൾ,സേവനം യുകെ  ഭാരവാഹി ബൈജു പാലക്കൽ തുടങ്ങിയവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനാനന്ദരം അരങ്ങേറിയ വർണ്ണാഭമായ കലാസന്ധ്യയിൽ ഓക്സ്‌ഫോർഡിലെയും ബെറിൻസ്‌ഫിൽഡിലെയും നിരവധി കലാകാരന്മാരും കലാകാരികളും മാറ്റുരച്ചപ്പോൾ സദസ്യർക്ക് അക്ഷരാർത്ഥത്തിൽ അതൊരു വിസ്മയമായി അനുഭവപ്പെട്ടു. ആഘോഷപരിപാടിയിലുടനീളം ശബ്ദവും വെളിച്ചവും ഒരുക്കിയ ഗ്രേസ് മെലോഡീസ് ഹാംപ്‌ഷയറിനും പരിപാടിയാകെ ക്യാമറയിൽ പകർത്തിയ ഫോട്ടോജിൻസിന്റെ ജിനു വർഗീസിനും പ്രത്യേക നന്ദി അറിയിച്ചു കൊണ്ട് ആഘോഷപരിപാടികൾ രാത്രി 9 മണിയോട് കൂടി സമാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.