CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 54 Seconds Ago
Breaking Now

കാർഡിഫ് കലാകേന്ദ്രയും റണ്ണിംഗ്ഫ്രയിംസും ചേർന്നൊരുക്കുന്ന ‘ഓർമ്മയിൽ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ ആറാം എപ്പിസോഡിൽ എത്തുന്നത് ജെയ്സൺ ജെയിംസ്....

കാർഡിഫ് കലാകേന്ദ്രയും റണ്ണിംഗ്ഫ്രയിംസും ചേർന്നൊരുക്കുന്ന  ‘ഓർമ്മയിൽ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ ആറാം എപ്പിസോഡിൽ കാർഡിഫിൽ നിന്നുള്ള ജെയ്സൺ ജെയിംസ് പാടുന്നു.....

1978-ൽ റിലീസ്സായ സൂപ്പർ ഹിറ്റ് ചിത്രമായ 'മദനോത്സവം' ത്തിനു വേണ്ടി ഓ.എൻ.വി കുറുപ്പ് ഗാനരചനയും സലിൽചൗധരി സംഗീതവും നൽകി ഗാനഗന്ധർവൻ യേശുദാസ് ആലപിച്ച ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത് . എഴുപതുകളുടെ അവസാനത്തില്‍ മലയാള പ്രണയ സങ്കൽപ്പങ്ങൾക്ക്  ഒരു പുതിയ മാനം നല്‍കിയ സൂപ്പർഹിറ്റ്  ചിത്രമായിരുന്നു മദനോത്സവം. എറിക് സെഗളിന്റെ പ്രശസ്തമായ ലവ് സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽത്തന്നെ എടുത്ത ഇംഗ്ലീഷ് ചിത്രത്തിനെ ആധാരമാക്കി എടുത്ത മലയാള ചിത്രം കൂടിയാണ് മദനോത്സവം. കമലഹാസനും സാറിനാവഹാബും ആയിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജ്ഞാനപീഠ പുരസ്ക്കാരം, പത്മശ്രീ, പത്മഭൂഷൺ, തുടങ്ങിയ ബഹുമതികൾ നേടിയ കവിയും ഗാനരചയിതാവും ആയിരുന്നു ശ്രീ. ഓ.എൻ.വി.കുറുപ്പ് . കെ.പി എ .സി നാടകങ്ങൾക്കു വേണ്ടിയും ഒട്ടനവധി ചലച്ചിത്രങ്ങൾക്കു വേണ്ടിയും ഗാനരചന നടത്തിയിട്ടുണ്ട് . ഏതാണ്ട് 253 ചിത്രങ്ങൾക്കുവേണ്ടി  939 ഗാനങ്ങൾ  രചിച്ചിട്ടുണ്ട്.

മലയാളത്തിന് പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിക്കൊടുത്ത ചെമ്മീന്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കി മലയാളത്തിലെത്തി നമ്മുടെ സ്വന്തമായി മാറിയ സംഗീതമാന്ത്രികന്‍ ആയിരുന്നു സലീൽ ചൗധരി. മലയാളത്തിനു വേണ്ടി 26 ചിത്രങ്ങളിലായി 109 ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഇവരുടെ കൂട്ടുകെട്ടിൽ ശ്രദ്ധേയമായ ഗാനങ്ങളിൽ ചിലതാണ് ‘ശ്യമമേഘമേ’, ‘ഓർമ്മകളെ കൈവള ചാർത്തി’,  ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’,  ‘ശ്രാവണം വന്നു നിന്നെത്തേടി’ തുടങ്ങിയവ.

... ‘സാഗരമേ ശാന്തമാക നീ’.......

ക്രീയേറ്റീവ് ഡയറക്ടർ:  വിശ്വലാൽ ടി ആർ

ആർട്, കാമറ &   എഡിറ്റിംഗ് :  ജെയ്സൺ ലോറൻസ്

ഗാനം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

വാർത്ത: ബെന്നി അഗസ്റ്റിൻ കാർഡിഫ്

 

 




കൂടുതല്‍വാര്‍ത്തകള്‍.