CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 40 Seconds Ago
Breaking Now

വ്യോമാക്രമണത്തില്‍ ഐഎസ് തലവന് പരിക്ക് ; ബാഗ്ദാദി ഇപ്പോഴും ജീവനോടെയുണ്ടെന്ന് റിപ്പോര്‍ട്ട്

മിസൈലുകള്‍ റാഖയില്‍ പതിച്ചപ്പോള്‍ ബഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഭീകര സംഘടനയായ ഐഎസ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയ്ക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ സിറിയയിലെ റാഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അഞ്ചു മാസത്തോളം ബാഗ്ദാദിക്ക് സംഘടനയുടെ നേതൃത്വത്തില്‍ ഇടപെടാന്‍ കഴിയാതെ വന്നെന്നു യുഎസ് വൃത്തിങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു.

മിസൈലുകള്‍ റാഖയില്‍ പതിച്ചപ്പോള്‍ ബഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഐഎസ് ഭീകരര്‍ തടവിലാക്കിയിരുന്നവരില്‍ നിന്നും വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥികളില്‍ നിന്നുമാണ് ഈ വിവരം കിട്ടിയത്.

അതീവഗുരുതര പരിക്കല്ലെങ്കിലും സംഘടനയുടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബാഗ്ദാദിക്ക് കഴിഞ്ഞില്ല. ഈ സമയമാണ് ഇറാഖ് നഗരമായ മൊസൂളിനെ സൈന്യം ഐഎസില്‍ നിന്ന് യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ മോചിപ്പിച്ചത്.

തങ്ങളുടെ വ്യോമാക്രമണത്തില്‍ ബഗ്ദാദിയെ കൊലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌തെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. മേയ് 28നാണ് വ്യോമാക്രമണം നടത്തി ബാഗ്ദാദി കൊല്ലപ്പെട്ടതെന്നായിരുന്നു റഷ്യന്‍ വാദം. 2014ജൂലൈയില്‍ ഇറാഖിലെ മൊസൂളിലുള്ള അല്‍ നൂറി പള്ളിയില്‍ പ്രത്യക്ഷപ്പെട്ടതാണ് ബാഗ്ദാദിയെ കുറിച്ചുള്ള വിവരം. പിന്നീടെല്ലാം ഓഡിയോ സന്ദേശങ്ങളിലൂടെയാണ് പുറത്തുവന്നത് .




കൂടുതല്‍വാര്‍ത്തകള്‍.