CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 50 Minutes 47 Seconds Ago
Breaking Now

ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞു,ഇസ്രയേല്‍ ഇനി പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകും ; ഇറാന്‍ പ്രസിഡന്റ്

ഇസ്രയേല്‍ ഇനി പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു

ഇസ്രയേലിനെതിരെയുള്ള സൈനിക ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞു. ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ ആയിരുന്നു ലക്ഷ്യമിട്ടതെന്നും റെയ്‌സി പറഞ്ഞു.

ഇസ്രയേല്‍ ഇനി പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ഇസ്രായേല്‍ അല്ലെങ്കില്‍ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് നിര്‍ണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കുമെന്ന് റെയ്‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപ്പറേഷന്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇറാനില്‍നിന്ന് വലിയ പ്രതികരണമുണ്ടാകുമെന്നും ബാഖരി മുന്നറിയിപ്പ് നല്‍കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.