CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 5 Seconds Ago
Breaking Now

മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും പൂര്‍ത്തീകരിക്കാത്ത മോഹം സഫലമാക്കി വിരാട് കോഹ്‌ലി; സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര; ഇന്ത്യ ഏകദിന റാങ്കിംഗില്‍ No.1

1992ല്‍ മുഹമ്മദ് അസറുദ്ദീന്‍ മുതല്‍ 2013ല്‍ എംഎസ് ധോണിക്ക് പോലും സ്വന്തമാക്കാന്‍ കഴിയാതെ പോയ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ വിജയം

വിദേശ മണ്ണില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടലാസിലെ പുലികളായി മാറുന്ന പതിവുണ്ട്. സൗത്ത് ആഫ്രിക്കയില്‍ പര്യടനത്തിനായി ഇറങ്ങിയ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര തോറ്റപ്പോള്‍ ഈ പതിവ് ആവര്‍ത്തിക്കുകയാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. എന്നാല്‍ ഏകദിന പരമ്പര ആരംഭിച്ചതോടെ വീഴ്ചകള്‍ പരിഹരിച്ച് ഇന്ത്യന്‍ ടീം പോരാടിയപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ്ന്‍ ടീമിന് ഒരു പരമ്പര നേട്ടം.

ഏകദിന പരമ്പരയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കിയപ്പോള്‍ വിരാട് കോഹ്‌ലിയുടെ ടീം ചരിത്രം എഴുതുകയായിരുന്നു. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്ജ് പാര്‍ക്കില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 73 റണ്ണിനാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ മുട്ടുകുത്തിച്ചത്. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ 4-1ന്റെ ലീഡുമായി വിരാടിന്റെ ടീം പരമ്പര സ്വന്തമാക്കി. ഈ വിജയത്തോടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം റാങ്കും കരസ്ഥമാക്കി.

സ്ലോ പിച്ചില്‍ രോഹിത് ശര്‍മ്മ ഫോം വീണ്ടെടുത്തപ്പോള്‍ 50 ഓവറില്‍ 274 റണ്ണാണ് ഇന്ത്യ കുറിച്ച ടോട്ടല്‍. സൗത്ത് ആഫ്രിക്കയിലെ ആദ്യ സെഞ്ചുറിയാണ് (115) താരം കുറിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക നല്ല രീതിയിലാണ് ബാറ്റ് ചെയ്തത്. പക്ഷെ ഇടവേളകളില്‍ കൃത്യമായി വിക്കറ്റ് വീഴ്ത്തി സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയിച്ചു. ഹാഷിം അംലയും, ഡേവിഡ് മില്ലറും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്പിന്നര്‍മാര്‍ ഇതും പൊളിച്ചു.

കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹലും വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. മോണി മോര്‍ക്കലിനെ പുറത്താക്കിയാണ് ചാഹല്‍ ഫൈനല്‍ വിസില്‍ മുഴക്കിയത്. 73 റണ്ണിന് തോല്‍പ്പിച്ച് ഇന്ത്യക്ക് പരമ്പര വിജയം. 1992ല്‍ മുഹമ്മദ് അസറുദ്ദീന്‍ മുതല്‍ 2013ല്‍ എംഎസ് ധോണിക്ക് പോലും സ്വന്തമാക്കാന്‍ കഴിയാതെ പോയ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആ വിജയം ഇതോടെ വിരാട് കോഹ്‌ലിക്ക് കീഴിലെത്തി.




കൂടുതല്‍വാര്‍ത്തകള്‍.