CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 42 Minutes 49 Seconds Ago
Breaking Now

ലിവർപൂൾ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ രണ്ടാമത് വിഷു, ഈസ്റ്റര്‍, ആഘോഷങ്ങlള്‍ ഏപ്രില്‍ 14ന്....

മത സഹോദര്യത്തിന്‍റെ കൊടിക്കൂറ ഉയര്‍ത്തി കൊണ്ട് ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ)യുടെ നേതൃത്വത്തിൽ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ മാസം 14ാം തിയതി 5 മണിക്ക് വിസ്റ്റൊന്‍ ടൌണ്‍ ഹാളില്‍  ആരംഭിക്കും. അതിനു വേണ്ടിയുള്ള സബ് കമ്മറ്റികള്‍ ബുധനാഴ്ച കൂടിയ ലിമയുടെ കമ്മറ്റി തിരഞ്ഞെടുത്തു .

കഴിഞ്ഞ വര്‍ഷത്തെ  ലിമയുടെ  കമ്മിറ്റിയാണ്  വിഷു, ഈസ്റ്റര്‍, ആഘോഷങ്ങlള്‍ക്കു തുടക്കമിട്ടത്. ഒട്ടേറെ നൂതനമായ കലാ കായിക പരിപാടികളാണ് ഈ വര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത് .

ലോകമെങ്ങും മതത്തിന്‍റെ പേരില്‍ മനുഷ്യർ തമ്മിലടിക്കുമ്പോള്‍ അതിൽ നിന്നും  വ്യത്യസ്തമായി മതസഹോദര്യത്തിന്‍റെ സന്ദേശം ഉയര്‍ത്താനാണ് LIMA ഈ പരിപാടിയിലൂടെ  ശ്രമിക്കുന്നതെന്ന് LIMA ഭാരവാഹികള്‍ പറഞ്ഞു. 

ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു    

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്  താഴെകൊടുക്കുന്നു .

WHISTON TOWN HALL ,OLD COLLIERY ROAD, MERSYSIDE. L35 3QX

വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പര്‍  07859060320 ,,,,.07886247099 .

വാർത്ത: ഹരികുമാര്‍ ഗോപാലന്‍, പി, ആര്‍ ,ഒ.     

 




കൂടുതല്‍വാര്‍ത്തകള്‍.