CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Seconds Ago
Breaking Now

ജീവിക്കുന്നത് സ്വപ്‌നലോകത്തല്ല, നിങ്ങള്‍ എന്ത് വേണമെങ്കിലും എഴുതിക്കൊള്ളൂ; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിരാട് കോഹ്‌ലി; ഇന്ത്യന്‍ ക്യാപ്റ്റനെ കൊണ്ട് ഇങ്ങനെ പറയിച്ചതെന്ത്?

ഏകദിന പരമ്പര ആരംഭിച്ചതോടെ വിമര്‍ശകരുടെ വായടപ്പിച്ച് ഇന്ത്യ മികച്ച പ്രകടം കാഴ്ചവെച്ചു

സൗത്ത് ആഫ്രിക്കക്കെതിരെ ഒടുവിലെ ഏകദിനവും വിജയിച്ച് 5-1നാണ് വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പര പോക്കറ്റിലാക്കിയത്. ഇതോടെ കൈയില്‍ കിട്ടിയ വജ്രായുധം വിരാട് നല്ല രീതിയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിനിയോഗിക്കുകയും ചെയ്തു. മാധ്യമങ്ങളുമായി ഇന്ത്യന്‍ ക്യാപ്റ്റന്റെ ബന്ധം മോശമാക്കിയത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയാണ്.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ തോറ്റ ഇന്ത്യ മൂന്നാം മത്സരത്തില്‍ വിജയിച്ച് ആശ്വാസ ജയം നേടിയിരുന്നു. ഇതോടെ വിദേശ പിച്ചിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മാധ്യമങ്ങള്‍ രംഗത്തെത്തി. എന്നാല്‍ ഏകദിന പരമ്പര ആരംഭിച്ചതോടെ വിമര്‍ശകരുടെ വായടപ്പിച്ച് ഇന്ത്യ മികച്ച പ്രകടം കാഴ്ചവെച്ചു. ഒടുവില്‍ 1 മത്സരം മാത്രം വിട്ടുനല്‍കി പരമ്പര വിജയം നേടിയതോടെ മാധ്യമങ്ങള്‍ക്കെതിരെ പിടിച്ചുവെച്ച രോഷം മുഴുവന്‍ പുറത്തുവിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

വിദേശ മണ്ണിലെ ഏറ്റവും വലിയ വിജയമെന്ന് ഈ പരമ്പരയെ വിശേഷിപ്പിക്കാമോയെന്ന ചോദ്യത്തിന് വിരാട് നല്‍കിയ മറുപടി ഇതായിരുന്നു- 'അതൊക്കെ നിങ്ങള്‍ പറയേണ്ട കാര്യമാണ്. കാരണം ഒരുമാസം മുന്‍പ് വരെ ഞങ്ങള്‍ വളരെ മോശം ടീമായിരുന്നല്ലോ. ഇപ്പോള്‍ ഈ ചോദ്യങ്ങളില്‍ കാര്യമില്ല. ഞങ്ങള്‍ കളിയില്‍ മാത്രമാണ് ശ്രദ്ധിച്ചത്. ഇത് വലിയ വിജയമാണോയെന്നല്ല, ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്. ഓരോ മത്സരവും വിജയിക്കാന്‍ ശ്രമിക്കുകയാണ്'. മാധ്യമ വിമര്‍ശനങ്ങള്‍ മറന്നിട്ടില്ലെന്ന മട്ടില്‍ വിരാട് പറഞ്ഞു.

ഈ മത്സരത്തെക്കുറിച്ച് വിമര്‍ശിച്ച് എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ അത് തന്നെ ചെയ്യും. പക്ഷെ ഞങ്ങള്‍ 120% നല്‍കി യത്‌നിക്കും. ഞങ്ങളുടെ ജോലി തലക്കെട്ടില്‍ സ്ഥാനം പിടിക്കലല്ല, ക്രിക്കറ്റ് കളിക്കുകയാണ്, വിരാട് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ട് ടെസ്റ്റില്‍ തോറ്റപ്പോള്‍ 90% പേരും ഞങ്ങളെ എഴുതിത്തള്ളി. ഇപ്പോള്‍ അന്ന് പത്രസമ്മേളനം നടത്തിയ മുറിയില്‍ തന്നെ തിരിച്ചെത്തി. വിജയത്തിന് ശേഷം പ്രശംസ ലഭിക്കുന്നതില്‍ വലിയ കാര്യമില്ല. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല, ക്യാപ്റ്റന്‍ വിശദീകരിച്ചു.

രാജ്യത്തെ പ്രതിനിധീകരിച്ചാണ് താന്‍ കളത്തില്‍ ഇറങ്ങുന്നത്. അതൊരു അഭിമാനമാണ്, ഞാന്‍ എന്റെ ജോലി ചെയ്യാനാണ് പുറത്തിറങ്ങുന്നത്, വിരാട് കോഹ്‌ലി പത്രക്കാരുടെ വായടപ്പിച്ച് കൊണ്ട് തിരിച്ചടിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.