CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 58 Minutes 50 Seconds Ago
Breaking Now

സില്‍ക്ക് റൂട്ടിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ; മേഖലകള്‍ ചൈന കൈയ്യേറുമെന്ന ആശങ്കയില്‍ രാജ്യങ്ങള്‍ പിന്നോട്ട് വലിയുന്നു

സില്‍ക്ക്പാത കടന്നുപോകുന്ന മേഖലകളില്‍ പിന്നീട് ചൈനയുടെ കൈവശം എത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

സില്‍ക്ക് റൂട്ടുമായി ചൈനയുടെ നീക്കം യൂറോപ്പില്‍ തിരിച്ചടിയേറ്റുവാങ്ങുകയാണ്. ബില്യണ്‍ കണക്കിന് ഡോളര്‍ ചിലവു വരുന്ന വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ യൂറോപ്പിലെ മുന്നേറ്റത്തിന് തടസ്സം ചൈനയുടെ രഹസ്യമായ നിലപാടുകള്‍ തന്നെ. മേഖലയില്‍ ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ചൈന മുന്‍തൂക്കം നേടുമെന്ന ഭീതി യൂറോപ്യന്‍ രാജ്യങ്ങളെ പദ്ധതിയില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. സില്‍ക്ക്പാത കടന്നുപോകുന്ന മേഖലകളില്‍ പിന്നീട് ചൈനയുടെ കൈവശം എത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യൂറോപ്പിനെ ചൈന കീഴടക്കുമോ എന്ന ഭീതിയില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ പദ്ധതിയ്‌ക്കെതിരെ രംഗത്തുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ ഭീതി യൂറോപ്യന്‍ യൂണിയനെ തന്നെ ബാധിച്ചേക്കുമെന്ന് സംശയമുണ്ട് .

പദ്ധതിയുടെ ഭാഗമാകാന്‍ ചൈനയുടെ സമ്മര്‍ദ്ദം പല രാജ്യങ്ങള്‍ക്കു മേല്‍ ശക്തമാണ്. ചൈനീസ് പദ്ധതികളില്‍ ഉള്‍പ്പെട്ട് കടക്കെണിയിലായ പല രാജ്യങ്ങളുമുണ്ട്. ചൈനയ്ക്ക് മാത്രം ഗുണകരമായ പദ്ധതിയെങ്കില്‍ തങ്ങള്‍ എന്തിന് സ്വീകരിക്കണമെന്ന് പലരും ചോദിച്ചുകഴിഞ്ഞു.

രഹസ്യമായല്ല കൃത്യമായ ചര്‍ച്ചയിലൂടെ മുന്നോട്ട് വന്നില്ലെങ്കില്‍ ചൈനയുടെ നിലപാടുകള്‍ അംഗീകരിക്കപ്പെടില്ല. ആശങ്ക വര്‍ദ്ധിച്ചാല്‍ പട്ടുപാതയില്‍ വിള്ളല്‍ വീഴുമെന്നുറപ്പാണ് !!

 




കൂടുതല്‍വാര്‍ത്തകള്‍.