CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 57 Seconds Ago
Breaking Now

യുകെകെസിഎ ബ്രിസ്റ്റോൾ യൂണിറ്റിന് നവനേതൃത്വം .... അനിൽ മാത്യു പ്രസിഡണ്ട്, ബിനോയ് ചാക്കോ സെക്രട്രറി.

ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസോസിയേഷന്റെ 2018 -19 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റായി ശ്രീ. അനിൽ മാത്യു മംഗലത്ത് തിരഞ്ഞെടുക്കപ്പെട്ടു. 

യുകെകെസിഎ ബ്രിസ്റ്റോൾ യൂണിറ്റ് പ്രസിഡന്റായിരുന്ന ശ്രീ. തോമസ് ജോസഫ് തൊണ്ണംമാവുങ്കൽ  യുകെകെസിഎ  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ശ്രീ. അനിൽ മാത്യു മംഗലത്ത് ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസോസിയേഷൻ സെക്രട്ടറി യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ BRISKA യുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീ. അനിൽ മാത്യു മംഗലത്ത് മികച്ച ഒരു അവതാരകൻ കൂടിയാണ്. 

 

ശ്രീ. അനിൽ മാത്യുവിനെ കൂടാതെ ശ്രീമതി. സുജ ജോജി വൈസ് പ്രസിഡന്റായും ശ്രീ. ബിനോയ് ചാക്കോ സെക്രട്ടറിയായും ശ്രീ. ലിജോ ജെയിംസ് ട്രഷറർ ആയും ശ്രീ. എബി തൊട്ടിയിൽ ജോയിന്റ് സെക്രട്ടറിയായും ശ്രീ. ബോബി സൈമൺ ജോയിന്റ് ട്രഷറർ ആയും ശ്രീ. ടിജോ തോമസ്, ശ്രീമതി. ജെയിൻ സ്റ്റീഫൻ എന്നിവർ K.C. Y. L  ഡയറക്റ്റർമാരായും ശ്രീമതി. രജി തോമസ്, ശ്രീമതി. മോളി പീറ്റർ എന്നിവർ വിമൻസ് ഫോറം പ്രതിനിധികൾ ആയും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

കഴിഞ്ഞ വർഷം യുകെകെസിഎയുടെ റ്റവും നല്ല യൂണിറ്റായി ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസോസിയേഷനെ സമീപഭാവിയിൽ ക്നാനായ കാത്തലിക് മിഷൻ ആയി ഉയർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വവുമായാണ് നവ നേതൃത്വം അധികാരമേൽക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.