CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 40 Minutes 6 Seconds Ago
Breaking Now

തെരുവില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ നോബല്‍ സമ്മാന ജേതാവ് ; ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി

നോര്‍ത്തേണ്‍ ഇല്ലിനോസിലെ പ്രദേശങ്ങളിലാണ് 82കാരനായ ഈഇഷി നെഗിഷിയെ കണ്ടെത്തിയത്.

നോബല്‍ സമ്മാന ജേതാവായ ജാപ്പനീസ് കെമിസ്റ്റിനെ തെരുവില്‍ അലഞ്ഞു തിരിയുന്ന നിലയില്‍ കണ്ടെത്തി. നോര്‍ത്തേണ്‍ ഇല്ലിനോസിലെ പ്രദേശങ്ങളിലാണ് 82കാരനായ ഈഇഷി നെഗിഷിയെ കണ്ടെത്തിയത്. ഇതിന് തൊട്ടടുത്ത് തന്നെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും കാണാതായെന്ന് റിപ്പോര്‍ട്ട് ലഭിച്ച് ഒന്‍പത് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് 200 മൈല്‍ അകലെ നിന്ന് ഇരുവരെയും കുറിച്ച് വിവരം ലഭിക്കുന്നത്.

ഇല്ലിനോസിലെ റോക്ക്‌ഫോര്‍ഡിന് സമീപമുള്ള തെരുവിലാണ് നെഗിഷി അലഞ്ഞുതിരിഞ്ഞത്. ദമ്പതികളുടെ കാറും, സമീപത്ത് നിന്ന് ഭാര്യയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. ഓച്ചാര്‍ഡ് ഹില്‍സിലെ മാലിന്യം ഇടുന്ന സ്ഥലത്തായിരുന്നു മൃതദേഹം. ഷിക്കാഗോയില്‍ നിന്നും 100 മൈല്‍ അകലെയുള്ള പ്രദേശമാണ് .

ഭാര്യ സുമൈര്‍ നെഗിഷിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. നെഗിഷിയുടെ അവസ്ഥ എന്താണെന്ന വിവരം നല്‍കിയിട്ടില്ല. തിങ്കളാഴ്ചയാണ് ദമ്പതികളെ കാണാതായെന്ന് ഇന്ത്യാന സ്റ്റേറ്റ് പോലീസിന് വിവരം ലഭിക്കുന്നത്. വെസ്റ്റ് ലഫായെറ്റിലെ പ്യൂര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറായിരുന്നു നെഗിഷി. 2010ലാണ് കെമിസ്ട്രിക്കുള്ള നോബല്‍ പുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.