CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 55 Seconds Ago
Breaking Now

കാമുകിയെ കാണാന്‍ ഫ്‌ളാറ്റിലെത്തി ; അച്ഛന്‍ അപ്രതീക്ഷിതമായി വന്നതോടെ ബാല്‍ക്കണിയില്‍ നിന്നും ചാടിയ യുവാവിന് ഗുരുതര പരിക്ക്

പെണ്‍കുട്ടിയുടെ പിതാവ് അപ്രതീക്ഷിതമായി സ്ഥലത്തെത്തിയതോടെ യുവാവ് സാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

കാമുകിയെ കാണാന്‍ വീട്ടിലെത്തി കാമുകിയുടെ പിതാവിനെ കണ്ട് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. 19 കാരനായ യുവാവിനാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബം പ്രാര്‍ത്ഥനയ്ക്ക് പോയ സമയത്ത് പെണ്‍കുട്ടി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് അപ്രതീക്ഷിതമായി സ്ഥലത്തെത്തിയതോടെ യുവാവ് സാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് വാതില്‍ മുട്ടിയതോടെ മറ്റ് മാര്‍ഗ്ഗമില്ലാതെ യുവാവ് ബാല്‍ക്കണിയില്‍ ഒളിക്കുകയായിരുന്നു. എന്നാല്‍ പിതാവ് വരുന്നത് കണ്ട് യുവാവ് താഴേക്ക് ചാടുകയായിരുന്നു. വാട്‌സ്ആപ്പില്‍ കാമുകിയ്ക്ക് താഴേയ്ക്ക് ചാടി രക്ഷപ്പെടുകയാണെന്ന് മെസേജ് കണ്ടെത്തി. 30 മിനിറ്റ് ബാല്‍ക്കണിയില്‍ നിന്ന ശേഷമാണ് യുവാവ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ് .




കൂടുതല്‍വാര്‍ത്തകള്‍.