CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 12 Minutes 44 Seconds Ago
Breaking Now

വോകിംഗ് കാരുണ്യയുടെ അറുപത്തിനാലാമത് സഹായമായ നാല്‍പത്തയ്യായിരം രൂപ കിഡ്നി രോഗിയായ മര്‍ക്കോസിന് കൈമാറി

വള്ളിത്തോട് :  വോകിംഗ് കാരുണ്യയുടെ അറുപത്തിനാലാമത് സഹായമായ നാല്‍പത്തയ്യായിരം രൂപ കിഡ്നി രോഗിയായ മര്‍ക്കോസിന് കിളിയന്ത്ര ഇടവക വികാരി മാത്യു പോത്തനമല കൈമാറി. തദവസരത്തില്‍ കിളിയന്ത്ര ഹൈ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ വി ടി ജോസഫ്‌, സീനിയര്‍ ടീച്ചര്‍ ജോളി ജേക്കബ്‌ കോളിത്തട്ട് സ്കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമമായ പേരട്ടയില്‍ താമസിക്കുന്ന മര്‍ക്കോസിന്റെ രണ്ടു കിഡ്നിയും പ്രവര്തനരെഹിതമായിട്ടു ഒരു പതിറ്റാണ്ടായി. ഇന്ന് ഈ കുടുംബം തീരാ ദുഖങ്ങളുടെ നടുവിലാണ്. ഈ നീണ്ട കാലത്തെ ചികിത്സകള്‍ വലിയ സാമ്പത്തീക ഭാധ്യതകളിലാണ് ഈ കുടുംബത്തെ   കൊണ്ടെത്തിച്ചത്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നതിനും മരുന്നിനുമായി നല്ലൊരു തുക ചിലവു വരുന്നുണ്ട്. മര്‍ക്കോസിന്റെ ജീവന്‍തന്നെ പിടിച്ചുനിര്‍ത്തുന്നത് ഇപ്പോള്‍ ആഴ്ചയില്‍ ചെയ്യുന്ന മൂന്നു ഡയാലിസിസ് ആണ്. ഏകദേശം ഇതിനുതന്നെ ആറായിരം രൂപയോളം ആഴ്ചയില്‍ ചിലവു വരുന്നുണ്ട്. പള്ളിക്കാരും നാട്ടുകാരും കൂടി ചേര്‍ന്ന് വച്ചുനല്കിയ നാല് സെന്റു സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് മര്‍ക്കോസും കുടുംബവും അന്തിയുറങ്ങുന്നത്.

പ്ലസ്‌ ടുവിനും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ടു കുരുന്നുകളാണ് മാര്‍ക്കൊസിനുള്ളത്. ഈ കുട്ടികളുടെ പഠനച്ചിലവുകളും മര്‍ക്കോസിന്റെ ചികിത്സാ ചിലവുകളും ഒന്നുമില്ലാത്ത മര്‍ക്കോസിന് ഒരിക്കലും താങ്ങവുന്നതല്ല. ഇതുവരെ ഇവരുടെ ജീവിതം മുന്‍പോട്ടു പോയത് പല നല്ലവരായ മനുക്ഷ്യ സ്നേഹികളുടെ കാരുണ്യത്താലാണ്. ഇനിയുള്ള ജീവിതം എങ്ങനെ മുന്‍പോട്ടു തള്ളിനീക്കുമെന്നറിയാതെ ജീവിതത്തില്‍ പകച്ചുനില്ക്കുകയാണ് മര്‍ക്കോസിന്റെ കുടുംബം. ദുരിതങ്ങളുടെ നടുവില്‍ക്കഴിയുന്ന ഈ കുടുംബത്തെക്കുറിച്ച് അറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തി നാലാമത് സഹായം മര്‍ക്കോസിന് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 

ഈ നല്ല ഉദ്യമത്തില്‍ വോകിംഗ് കാരുണ്യയോടൊപ്പം പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202

https://www.facebook.com/…/Woking-Karunya-Charitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048




കൂടുതല്‍വാര്‍ത്തകള്‍.