CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 21 Seconds Ago
Breaking Now

രഞ്ജിത്തിന് കേംബ്രിഡ്ജില്‍ വ്യാഴാഴ്ച അന്ത്യാഞ്ജലി ; ശനിയാഴ്ച മൃതദേഹം നാട്ടിലേക്ക്

വ്യാഴാഴ്‌ച കേംബ്രിഡ്ജിലെ ആർബറി കമ്മ്യൂണിറ്റി ഹാളിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെയുള്ള സമയമാണ് സന്ദര്ശനത്തിനായി ലഭിക്കുക.

കഴിഞ്ഞ ദിവസം കേംബ്രിഡ്ജിൽ നിര്യാതനായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ  പ്രസിഡന്റ്  രഞ്ജിത്ത്‌  കുമാറിന്റെ ബൗദ്ധിക ശരീരം പൊതു ദർശനത്തിനും അന്ത്യാഞ്ജലികൾ അർപ്പിക്കുന്നതിനുമായി  ഈ വരുന്ന 22/03/2018 വ്യാഴാഴ്‌ച കേംബ്രിഡ്ജിലെ ആർബറി കമ്മ്യൂണിറ്റി ഹാളിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12  മുതൽ 2 മണി വരെയുള്ള സമയമാണ് സന്ദര്ശനത്തിനായി ലഭിക്കുക.

പൊതു രംഗത്തും ഔദ്യോഗിക രംഗത്തും വ്യക്തിപരമായും എല്ലാവരുടെയും പ്രിയങ്കരനായിരുന്ന രഞ്ജിത്കുമാറിന് അന്ത്യാഞ്ജലികൾ അർപ്പിക്കുവാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികളെ പ്രതീക്ഷിക്കുന്നു, ആർബറി ഹാളിൽ സന്ദർശകർക്ക് എല്ലാവര്ക്കും ആവശ്യമായ കാർ  പാർക്കിംഗ് തികഞ്ഞു എന്ന് വരില്ല. കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികളും യുക്മ റീജിയണൽ  നാഷണൽ കമ്മറ്റി ഭാരവാഹികളും സന്ദർശക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്യുന്നതിന് സന്നദ്ധരായി കാലെ കൂട്ടി ഉണ്ടായിരിക്കുന്നതാണ്. തിരക്ക് ഒഴിവാക്കുന്നതിനായി സന്ദർശകർ കഴിവതും നേരത്തെ തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

മരണത്തെ മുഖാമുഖം കാണുമ്പോഴും നിരവധി തവണ അപകടനില തരണം ചെയ്ത്  സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്ന രഞ്ജിത്ത്‌ചേട്ടൻ ഏവര്‍ക്കും പ്രചോദനവും പ്രകാശവുമായി മാറിയിരുന്നു. തളരാത്ത പോരാട്ടവീര്യത്തിന്റേയും സ്നേഹസമ്പന്നമായ സുഹൃദത്തിന്റെയും ചിട്ടയായ പൊതുപ്രവര്‍ത്തനത്തിന്റെയും മകുടോദ്ദാഹരണമായിരുന്ന നമ്മുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാര്‍. യുക്‌മയെ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണില്‍ കെട്ടുറപ്പോടെ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുലമായ പങ്ക്‌ വഹിച്ച അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ യുക്‌മയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജമായി മാറും എന്നത് നിസംശയം പറയാം..

രഞ്ജിത് കുമാറിന്റെ ബൗദ്ധിക ശരീരം  തൊട്ടടുത്ത ദിവസം തന്നെ (ശനിയാഴ്ച) സ്വദേശമായ കൂത്തട്ടുകുളത്തേക്കു കൊണ്ടുപോകുന്നതും കുടുംബത്തിന്റെ ആവശ്യം അനുസരിച്ച് ലളിതമായ മതപരമായ ചടങ്ങുകളോട് കൂടി സംസ്കരിക്കുന്നതുമാണെന്ന് അറിയിച്ചിട്ടുണ്ട്. യുകെയിൽ പൊതു ദർശന സമയത്ത് മതപരമായ ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. മരണം വരെ ധീരത കൈ വെടിയാതിരുന്ന സ്നേഹ മയ്യിയും പരിചയപെട്ടവർക്കെല്ലാം ഉത്തമ സുഹൃത്തുമായിരുന്ന  രഞ്ജിത്തേട്ടനെ ഒരു നോക്ക് കാണുവാനും സ്നേഹ നിർഭരമായ യാത്രയയപ്പു നൽകുന്നതിനും ഏവരെയും കേംബ്രിഡ്ജ് മലയാളി അസോസിയേഷനും യുക്മ നാഷണൽ കമ്മറ്റിയും സംയുക്തമായി സ്വാഗതം ചെയ്യുന്നു. 

വിലാസം: 

The Centre, Campkin Road, Cambridge CB4 2LD 

വാർത്ത: ബാലസജീവ് കുമാർ 




കൂടുതല്‍വാര്‍ത്തകള്‍.