CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 44 Seconds Ago
Breaking Now

സ്‌കൂള്‍ കുട്ടികള്‍ കളിക്കുന്ന പ്ലേഗ്രൗണ്ടിന് സമീപം യാതൊരു നാണവുമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ചെറുപ്പക്കാര്‍ പിടിയില്‍; നിര്‍ത്താന്‍ ആവശ്യപ്പെട്ടവരോടും മോശമായി പ്രതികരിച്ചു

സ്‌കൂള്‍ സൈറ്റില്‍ ലൈംഗികത അനുവദിക്കില്ലെന്ന തങ്ങള്‍ അറിയില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്

പ്രണയം തോന്നിയാല്‍ അത് പ്രകടിപ്പിക്കുമ്പോള്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നിരിക്കും, അതിന് പോലീസ് പിടിച്ച് അകത്താക്കിയാലോ? 23-കാരന്‍ ജേക്കബി സ്ഷിമിഡ്റ്റിനും, 22-കാരി ആഷ്‌ലി കരേലിയ്ക്കും സംഭവിച്ച അവസ്ഥ ഇതുതന്നെയായിരുന്നു. എലിമെന്ററി സ്‌കൂളിന്റെ പ്ലേഗ്രൗണ്ടിന് സമീപത്ത് വെച്ചായിരുന്നു ഇവരുടെ പ്രണയം അണപൊട്ടിയത്. 11 കുട്ടികളും, നിരവധി മുതിര്‍ന്നവരെയും കാഴ്ചക്കാരാക്കി കൊണ്ടാണ് ഇരുവരും സ്ഥലകാലബോധമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. 

ഒഹിയോയിലെ കാന്റണില്‍ വെച്ച് നടന്ന സംഭവത്തിന്റെ പേരില്‍ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. വാക്കര്‍ എലിമെന്ററി സ്‌കൂളിന്റെ ലോണില്‍ വെച്ചായിരുന്നു പരിപാടി. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴും തങ്ങളുടെ ഇടപാട് നിര്‍ത്താന്‍ പ്രണയജോഡികള്‍ തയ്യാറായില്ല. പോലീസ് വരുന്നുവെന്ന് മറ്റുള്ളവര്‍ അറിയിച്ചും ഇവര്‍ ഇതൊന്നും പരിഗണിച്ചില്ല. 

പൊതുസ്ഥലത്ത് പൂര്‍ണ്ണനഗ്നയായിരുന്ന കരേലി ഒരു പുതപ്പ് ഉപയോഗിച്ചാണ് നാണം മറച്ചിരുന്നത്. പ്രണയം വര്‍ദ്ധിച്ചപ്പോള്‍ ഈ പുതപ്പും പലപ്പോഴും കൈവിട്ട് പോയെന്നും മാറിടങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നുമാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് ചിലര്‍ ഇവരോട് ബഹളം വെച്ചെങ്കിലും തന്റെ പുതപ്പ് മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചാണ് കരേലി മറുപടി നല്‍കിയത്. ചുറ്റും പകല്‍ പോലെ വെളിച്ചം വിതറുന്ന ലൈറ്റുകള്‍ കത്തിനില്‍ക്കുമ്പോഴായിരുന്നു മദ്യപാനവും ലൈംഗികതയും അരങ്ങേറിയത്. 

പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിന് ഇരുവര്‍ക്കും എതിരെ കേസെടുത്തു. ഇവരെ സ്റ്റാര്‍ക്ക് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. എന്നാല്‍ സ്‌കൂള്‍ സൈറ്റില്‍ ലൈംഗികത അനുവദിക്കില്ലെന്ന തങ്ങള്‍ അറിയില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ആളുകള്‍ അടുത്തുള്ളതായി മനസ്സിലാക്കിയില്ലെന്നും പറയുന്നു. എന്നാല്‍ കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കവെയായിരുന്നു പ്രണയജോഡികള്‍ ഈ പരിപാടി നടത്തിയതെന്ന് പോലീസ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.