CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 46 Seconds Ago
Breaking Now

സ്മിത്തിനും വാര്‍ണര്‍ക്കും അങ്ങിനെ തന്നെ വേണം; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസ്‌ട്രേലിയന്‍ നായകനും ഉപനായകനുമുള്ള വിലക്കിനെ പിന്തുണച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്!

ഇതൊക്കെ കുറച്ച് ഓവറാണെന്ന അഭിപ്രായക്കാരനാണ് ഇന്ത്യയുടെ ദാദ സാക്ഷാല്‍ സൗരവ് ഗാംഗുലി.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ കാണിച്ച ഇടപാടിന് അവരെ സത്യത്തില്‍ ക്രിക്കറ്റില്‍ നിന്ന് തന്നെ തള്ളേണ്ടതാണ്. എന്നാല്‍ ഇതിന്റെ കടുപ്പം ഒരല്‍പ്പം കുറച്ച് സ്മിത്തിനും, വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും, ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചത്. ഇത് കൂടിപ്പോയെന്ന ഷെയിന്‍ വാണിനെ പോലുള്ള താരങ്ങളുടെ വാദങ്ങള്‍ക്കിടെ വിലക്കിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ഈ അപാരപ്രകടനം ക്യാമറ കണ്ണില്‍ കുടുങ്ങിയതോടെ ടീം നാണംകെട്ടത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അടിയന്തര അന്വേഷണത്തില്‍ സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 

'ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയെന്നാണ് അറിയപ്പെടുന്നത്. അതിന്റെ ശുദ്ധമായ ഭാവത്തിലാണ് കളിച്ചതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സംഭവിച്ചതെല്ലാം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം കളിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ്. വിജയിക്കുന്നത് പ്രധാനമാണ്, എന്നാല്‍ അതിലേക്കുള്ള വഴിയും സുപ്രധാനമാണ്', സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

സ്മിത്തിന് രണ്ട് വര്‍ഷത്തേക്ക് ക്യാപ്റ്റന്‍ പദവിയും നല്‍കേണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. വാര്‍ണറെ ക്യാപ്റ്റന്‍സിയില്‍ നിന്നും ആജീവനാന്തം വിലക്കി. സ്മിത്തിനും, വാര്‍ണര്‍ക്കും ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിലക്കും ഏര്‍പ്പെടുത്തി. എന്നാല്‍ ഇതൊക്കെ കുറച്ച് ഓവറാണെന്ന അഭിപ്രായക്കാരനാണ് ഇന്ത്യയുടെ ദാദ സാക്ഷാല്‍ സൗരവ് ഗാംഗുലി. വികാരത്തിന്റെ പുറത്തുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.