CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 43 Minutes 37 Seconds Ago
Breaking Now

പന്ത് ചുരണ്ടാന്‍ നിന്നോടാരാ പറഞ്ഞത് മോനെ; പത്രസമ്മേളനത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞ സ്റ്റീവ് സ്മിത്തിനെ സമാധാനിപ്പിച്ച് പിതാവ്

12 മാസത്തെ വിലക്കും, ക്യാപ്റ്റന്‍ തൊപ്പിയും തെറിച്ചാണ് 28 വയസ്സുകാരന്‍ ഓസ്‌ട്രേലിയയിലേക്ക് വിമാനം പിടിച്ചത്.

വലിയ സ്വത്തും പണവും ജോലിയുമൊക്കെ നോക്കി ഒരുപാട് മുന്നേറി കഴിയുമ്പോള്‍ വീട്ടില്‍ പ്രായമായ അമ്മയും അച്ഛനുമൊക്കെ പറയുന്നത് ഓള്‍ഡ് ജനറേഷന്‍ പറയുന്ന കാര്യങ്ങളായി തോന്നും. പക്ഷെ ഒന്ന് വീണുപോകുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ ചുളിവ് വീണ ആ കൈകള്‍ തന്നെ വേണ്ടിവരും. ഓസീസ് ക്യാപ്റ്റന്‍ സ്ഥാനം തെറിച്ച സ്റ്റീവ് സ്മിത്താണ് ഇപ്പോള്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്.

കഴിഞ്ഞ ആഴ്ച കേപ്ടൗണില്‍ നടന്ന പന്ത് ചുരണ്ടല്‍ പരിപാടിയില്‍ നാണംകെട്ട് പുറത്തായതോടെ നാട്ടിലേക്ക് തിരിച്ചെത്തിയ സ്മിത്ത് സിഡ്‌നി എയര്‍പോര്‍ട്ടിലാണ് പത്രലേഖകര്‍ക്ക് മുന്‍പാകെ ഹാജരായത്. ഓസ്‌ട്രേലിയന്‍ ജനതയോട് മാപ്പ് പറഞ്ഞ സ്മിത്ത് തന്റെ മാതാപിതാക്കളോടും, ക്രിക്കറ്റ് സമൂഹത്തോടും ഇത് ആവര്‍ത്തിച്ചു.

12 മാസത്തെ വിലക്കും, ക്യാപ്റ്റന്‍ തൊപ്പിയും തെറിച്ചാണ് 28 വയസ്സുകാരന്‍ ഓസ്‌ട്രേലിയയിലേക്ക് വിമാനം പിടിച്ചത്. നേരത്തെ എഴുതി തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പാണ് സ്മിത്ത് ആദ്യം വായിച്ചത്. തെറ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ നേതൃത്വത്തിന് പറ്റിയ വീഴ്ചയാണ് സംഭവം എന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്മിത്തിന്റെ പൊട്ടിക്കരച്ചില്‍.

ഈ സമയത്താണ് പിന്നില്‍ നിന്നിരുന്ന പിതാവ് സ്മിത്തിന്റെ തോളില്‍ പിടിച്ച് ആശ്വസിപ്പിച്ചത്. തന്റെ തെറ്റില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഒരു മാതൃക ലഭിക്കും, മാറ്റത്തിനുള്ള ശക്തിയായി ഇത് മാറും. ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആരെയെല്ലാം ബാധിക്കുമെന്ന് ചിന്തിക്കണം. ഇപ്പോള്‍ പിതാവ് പീറ്ററിന്റെ അവസ്ഥ വേദനിപ്പിക്കുന്നതാണ്. മാപ്പ്! സ്മിത്ത് പൊട്ടിക്കരഞ്ഞ് കൊണ്ട് മറുപടി നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.