CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 40 Minutes 51 Seconds Ago
Breaking Now

ലോകം യുദ്ധ ഭീതിയില്‍ ; സിറിയയ്‌ക്കെതിരെ യുഎസ് തൊടുത്ത മിസൈല്‍ ലോക രാജ്യങ്ങളെ രണ്ടു ചേരിയിലാക്കുന്നു

യുഎസും സഖ്യരാജ്യങ്ങളും നടത്തിയ ആക്രണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.

സിറിയയ്ക്ക് നേരെ യുഎസ് , ബ്രിട്ടീഷ് , ഫ്രഞ്ച് സേനകള്‍ നടത്തിയ സംയുക്ത മിസൈലാക്രമണത്തിന് പിന്നാലെ യുദ്ധഭീതി ഉയര്‍ത്തി ലോക രാജ്യങ്ങള്‍ ചേരി തിരിയുന്നു. സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കി. യുഎസും സഖ്യരാജ്യങ്ങളും നടത്തിയ ആക്രണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.

അതിനിടെ ബോംബാക്രമണത്തില്‍ യുഎസുമായി സഹകരിച്ച ഫ്രാന്‍സിനും ബ്രിട്ടനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നു. റഷ്യയുടെ ആവശ്യപ്രകാരമാണഇത്.യുഎസ് നടപടി പരമാധികാരത്തിന്മേലുള്ള കടനനുകയറ്റമാണഎന്ന് റഷ്യ ആവര്‍ത്തിച്ചു. സിറിയ രാസായുധം ഉപയോഗിച്ചതിന് തെളിവില്ലെന്നും വ്യക്തമാക്കി. മഹായുദ്ധത്തിന് വഴിയൊരുക്കോ ഈ സ്പര്‍ദ്ധ എന്ന ആശങ്കയിലാണ് ലോകമിപ്പോള്‍ .

 




കൂടുതല്‍വാര്‍ത്തകള്‍.