CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 25 Seconds Ago
Breaking Now

എം.എം.എ സ്കൂൾ വാർഷികം ഏപ്രിൽ 21ന് ശനിയാഴ്ച....

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ സപ്ലിമെന്ററി സ്കൂൾ വാർഷികം ഏപ്രിൽ 21 ശനിയാഴ്ച ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ചർച്ച് ഹാളിൽ വച്ച് നടക്കും. എം. എം.എ സ്കൂൾ കുട്ടികൾ പരിശീലിക്കുന്ന ബോളിവുഡ് ഡാൻസ്, ഭരതനാട്യം, കർണ്ണാടിക് സംഗീതം,മോഹിനിയാട്ടം, കരാട്ടെ പരിശീലനം, കീബോർഡ് എന്നിവ കൂടാതെ മലയാളം ക്ലാസ്സിന്റെ പശ്ചാത്തലവും അവതരിപ്പിക്കപ്പെടും.

എം.എം.എയുടെ സ്കൂളിലേയ്ക്ക് എല്ലാ ക്ലാസ്സുകളിലേയും പുതിയ ടേം ഉടനെ ആരംഭിക്കുന്നതും മെമ്പേഴ്‌സ് അല്ലാത്തവർക്കും പ്രവേശനം നൽകുന്നതുമായിരിക്കും. 

വാർഷിക പരിപാടിയുടെ വിശദവിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ അസോസിയേഷൻ ട്രസ്റ്റിമാരുമായി ബന്ധപ്പെടാവുന്നതാണ്.

 

പരിപാടി നടക്കുന്ന സ്ഥലം:-

ST: JOSEPH CHURCH HALL,

PORTLAND CRESCENT,

LONGSIGHT- MANCHESTER,

M13 0BU 

വാർത്ത: അലക്സ് വർഗ്ഗീസ്

 

 




കൂടുതല്‍വാര്‍ത്തകള്‍.