CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 3 Seconds Ago
Breaking Now

യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു; അവാർഡുകൾ യുക്മയുടെ കേരള പൂരം -വള്ളംകളിയോടനുബന്ധിച്ചുള്ള സമ്മേളന വേദിയിൽ ജൂൺ 30 ന് നൽകും.

ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യു കെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളിൽ സബ് ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ നിരവധി രചനകൾ ലഭിക്കുകയുണ്ടായി. സാഹിത്യ മത്സരങ്ങൾക്ക് ലഭിച്ച രചനകളുടെ വിധി നിർണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെ ജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കൽ, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു 

 

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായവർക്കുള്ള അവാർഡുകൾ ജൂൺ 30 ന് യുക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള പൂരം 2018 -വള്ളംകളിയോടനുബന്ധിച്ചുള്ള മഹാസമ്മേളനത്തിൽ വെച്ചു നല്കുന്നതാണെന്ന് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , ജനറൽ സെക്രട്ടറി റോജിമോൻ വറുഗീസ്, യുക്മ സാംസ്കാര വേദി സാഹിത്യ വിഭാഗം കൺവീനർ ജേക്കബ് കോയിപ്പള്ളി, ജനറൽ കൺവീനർ മനോജ് കുമാർ പിള്ള എന്നിവർ അറിയിച്ചു. കൂടാതെ സമ്മാനാർഹമായ രചനകളും പ്രസിദ്ധീകരണ യോഗ്യമായ മറ്റു തിരഞ്ഞെടുക്കപ്പെട്ട രചനകളും യുക്മ സാംസ്കാരിക വേദി എല്ലാ മാസവും 10- ആം തീയതി പ്രസിദ്ധീകരിക്കുന്ന 'ജ്വാല' ഇ-മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയഭാരവാഹികളും സാംസ്കാരിക വേദി ഭാരവാഹികളും അറിയിച്ചു.

 

സാഹിത്യ രചനകൾക്ക് മനുഷ്യമനസ്സിനെ ഉണർത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തി അപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകൾ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ല സാഹിത്യരചനകളെന്നും  ഗൗരവപൂർണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയസംബന്ധിയായി നിന്നുകൊണ്ട് ആവർത്തനങ്ങൾ വരാതെയും ശ്രദ്ധിക്കണമെന്നും വിധികർത്താക്കൾ സൂചിപ്പിച്ചു. ഓരോ ഇനത്തിലും പാലിക്കേണ്ട ഗൌരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വാക്കുകളും വാചകങ്ങളും ശ്രദ്ധാപൂർവ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓർമ്മിപ്പിച്ച വിധികർത്താക്കൾ യുക്മ സാംസ്കാരിക വേദി, യു കെ  മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യ പ്രതിഭകൾ ചേർന്ന് ഇത്രയേറെ നിഷ്പക്ഷവും കൃത്യവുമായ നടത്തിയ വിധിനിർണ്ണയം അന്തിമമാണെന്ന് സാംസ്കാരിക വേദി ഭാരവാഹികൾ അറിയിച്ചു.

 

മത്സര വിജയികൾ

ലേഖനം (സീനിയർ വിഭാഗം)

വിഷയം: ആധുനിക പ്രവാസിമലയാളിയുടെ വേരുകൾ - ഒരു പുനരന്വേഷണം

 

ഒന്നാം സ്ഥാനം: സുമേഷ് അരവിന്ദാക്ഷൻ 

 

രണ്ടാം സ്ഥാനം: റെറ്റി വർഗീസ് 

 

മൂന്നാം സ്ഥാനം: ഷാലു ചാക്കോ , ഷേബാ ജെയിംസ് 

 

ലേഖനം (ജൂനിയർ വിഭാഗം)

വിഷയം: സാമൂഹ്യമാദ്ധ്യമം ഒരു അനിവാര്യതിന്മ 

 

ഒന്നാം സ്ഥാനം: എവെലിൻ ജോസ് 

 

രണ്ടാം സ്ഥാനം: ഐവിൻ ജോസ്

 

മൂന്നാം സ്ഥാനം : അലിക്ക് മാത്യു .

 

 

ലേഖനം ( സബ് ജൂനിയർ വിഭാഗം )

 

ഒന്നാം സ്ഥാനം : ഓസ്റ്റിനാ ജെയിംസ് 

 

രണ്ടാം സ്ഥാനം : ഫെലിക്സ് മാത്യു 

 

മൂന്നാം സ്ഥാനം : ഇവാ ഇസബെൽ ആന്റണി 

 

 

കഥ (സീനിയർ വിഭാഗം)

 

ഒന്നാം സ്ഥാനം: റോയ് പണിക്കുളം (അമ്മ മധുരം)

 

രണ്ടാം സ്ഥാനം: ബിബിൻ അബ്രഹാം (മഴനനഞ്ഞ ഓർമ്മകൾ)

 

മൂന്നാം സ്ഥാനം: ലിജി സിബി (കൊച്ചുകൊച്ചു സന്തോഷങ്ങൾ)

                         സിജോയ് ഈപ്പൻ (കോക്ക)

 

കഥ (ജൂനിയർ വിഭാഗം)

 

ഒന്നാം സ്ഥാനം: സുഭദ്ര മേനോൻ (സാൻക്ച്വറി ഓഫ് ഡെത്ത്)

 

രണ്ടാം സ്ഥാനം: ഒലിവിയ വിൽ‌സൺ (ഗാർഡൻ ഓഫ് ഈവ്)

 

മൂന്നാം സ്ഥാനം: കെവിൻ ക്‌ളീറ്റ്‌സ് (മൈ സ്റ്റോറി)

 

കഥ ( സബ് ജൂനിയർ വിഭാഗം) 

 

ഒന്നാം സ്ഥാനം : ഓസ്റ്റിന ജെയിംസ് ( എറ്റേണൽ ലൗ)  

 

രണ്ടാം സ്ഥാനം: ഇവാ ഇസബെൽ ആന്റണി (ദി മിസ്റ്ററി ഹൌസ്)

 

മൂന്നാം സ്ഥാനം : മെറീന വിൽ‌സൺ (എ ബിഗ് സർപ്രൈസ്)

 

കവിത (സീനിയർ വിഭാഗം)

 

ഒന്നാം സ്ഥാനം: ജോയ്‌സ് സേവ്യർ (അൽഷിമേഴ്‌സ്)

 

രണ്ടാം സ്ഥാനം: റോയ് പാനികുളം (മോഹങ്ങൾ)

രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് ( പെണ്ണ്)

 

മൂന്നാം സ്ഥാനം: നിമിഷാ ബേസിൽ (ബാല്യം)

മൂന്നാം സ്ഥാനം:  ജോയ് ജോൺ ('അമ്മ)

 

കവിത (ജൂനിയർ വിഭാഗം)

 

ഒന്നാം സ്ഥാനം : സുഭദ്ര മേനോൻ (മൈ സ്കൈസ്)

 

രണ്ടാം സ്ഥാനം: ഒലിവിയ വിൽ‌സൺ (സൊസൈറ്റി ഓഫ് ഫാന്റസി)

 

മൂന്നാം സ്ഥാനം: അശ്വിൻ പ്രദീപ് , ഐവിൻ ജോസ് (ടൈം)

 

കവിത ( സബ് ജൂനിയർ വിഭാഗം) 

 

ഒന്നാം സ്ഥാനം : സിയോൺ സിബി (നാരങ്ങാ മിട്ടായി)

ഒന്നാം സ്ഥാനം : ഓസ്റ്റിനാ ജെയിംസ് (റിമമ്പറൻസ്)

 

രണ്ടാം സ്ഥാനം : , ജോസഫ് കുറ്റിക്കാട്ട് (ദി വിൻഡ്)

 

മൂന്നാം സ്ഥാനം : ഇവാ ഇസബെൽ ആൻറണി (ദി ജങ്കിൾ)

 

സാഹിത്യമത്സരങ്ങളുടെ വിധിനിർണ്ണയം നടത്തിയ ആദരണീയരായ സാഹിത്യ പ്രതിഭകളോടും മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികളോടും എല്ലാ മത്സരാർഥികളോടും സാംസ്കാരികവേദി കോർഡിനേറ്റർ തമ്പി ജോസ് വൈസ് ചെയർമാൻ സി. എ .ജോസഫ് , ജനറൽ കണ്‍വീനർമാരായ മനോജ് പിള്ള, ഡോ. സിബി വേകത്താനം, സാഹിത്യവിഭാഗം കണ്‍വീനർ ജേക്കബ് കോയിപ്പള്ളി എനിവർ നന്ദി അറിയിച്ചു.

യുക്മ സംഘടിപ്പിക്കുന്ന കേരള പൂരം 2018 - വള്ളം കളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം 

Rugby, Warwickshire, CV23 8 AB

Date: 30/06/2018

 

സാഹിത്യ മത്സര അവാർഡ് ദാനചടങ്ങിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെയോ മറ്റ് സാംസ്കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ് .

സി.എ.ജോസഫ്: 07846747602

ജേക്കബ് കോയിപ്പള്ളി : 07402935193 

മനോജ് പിള്ള : 07960357679 

മാത്യു ഡൊമിനിക് : 07780927397 


 

 




കൂടുതല്‍വാര്‍ത്തകള്‍.