CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 44 Minutes 30 Seconds Ago
Breaking Now

30-കാരിയായ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഷോക്കടിപ്പിച്ചു; കത്തിഉപയോഗിച്ച് കുത്തിക്കൊന്ന സീരിയല്‍ കില്ലര്‍ വയറുപിളര്‍ന്ന് ഭ്രൂണം പുറത്തെടുക്കാന്‍ ശ്രമം; പിടിയിലായപ്പോള്‍ നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ഇരയെ തേടി നടക്കുന്ന ദിവസമാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന ഐറിന ഇയാളുടെ കൊലക്കത്തിക്ക് ഇരയായത്

30 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം വയറുപിളര്‍ന്ന് ഭ്രൂണം പുറത്തെടുക്കാന്‍ ശ്രമിച്ച സീരിയല്‍ കില്ലര്‍ പിടിയില്‍. റഷ്യയിലെ യുറാല്‍ മലനിരകള്‍ക്ക് സമീപമാണ് ഐറിന വാഷ്‌റുഷെവയെ ഷോക്കടിപ്പിച്ച് സ്തംബ്ധയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തിയത്. അലക്‌സി ഫാല്‍കിന്‍ എന്ന പ്രതി പിടിയിലായപ്പോള്‍ മുന്‍പ് നടത്തിയ പല കൊലപാതകങ്ങളുടെയും ചുരുളാണ് അഴിഞ്ഞത്. 

എട്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഇതില്‍ മൂന്ന് പേരെ കത്തിയും, സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്. രണ്ട് മക്കളുടെ പിതാവായ ഇയാള്‍ യുറാള്‍സ് റിപ്പര്‍ എന്ന പേരിലാണ് കുപ്രശസ്തനായത്. രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും താന്‍ അക്രമിച്ചെന്ന് റിപ്പര്‍ വെളിപ്പെടുത്തി. ഈ മാനസികരോഗി കൂടുതല്‍ കടുംകൈകള്‍ ചെയ്തിരിക്കാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭയക്കുന്നത്. 

ഒരു ഇരയെ തേടി നടക്കുന്ന ദിവസമാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന ഐറിന ഇയാളുടെ കൊലക്കത്തിക്ക് ഇരയായത്. രക്ഷപ്പെടാന്‍ ഇവര്‍ ബഹളം വെച്ചെങ്കിലും കടന്നുപോയ രണ്ട് പേര്‍ മൈന്‍ഡ് ചെയ്യാതെ പോയി. കൈയിലുണ്ടായിരുന്ന വൈന്‍ ബോട്ടില്‍ വെച്ച് അടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുന്‍ സൈനികനായ പ്രതി ഇവരെ കീഴ്‌പ്പെടുത്തി. ഇലക്ട്രിക്ക് ഷോക്കര്‍ ഉപയോഗിച്ച് സ്തംബ്ധയാക്കിയ ശേഷം കത്തിമുനയില്‍ പീഡനത്തിന് ഇരയാക്കി. ഇതിന് ശേഷമാണ് കുത്തിക്കൊന്നത്. വയറുപിളര്‍ന്ന് ഭ്രൂണം പുറത്തെടുക്കാന്‍ ശ്രമവും നടത്തി. 




കൂടുതല്‍വാര്‍ത്തകള്‍.