CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 36 Seconds Ago
Breaking Now

ശ്രീ ശ്രീനിവാസ അല്ലൂരിയുടെ നേതൃത്വത്തില്‍ മാനവതയുടെ യോഗാ ക്ലാസ് മേയ് 20 ഞായറാഴ്ച ബ്രിസ്‌റ്റോളില്‍

മാനവത എന്ന മഹത് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ശ്രീനിവാസ അല്ലൂരിയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍ വച്ച് യോഗാ ക്ലാസ് നടക്കുന്നു. മേയ് 20 ഞായറാഴ്ച വൈകീട്ട് നാലു മണി മുതല്‍ 7 മണി വരെയാണ് ക്ലാസുകള്‍.

യോഗ ഒരു ശീലമാണ്. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനായി നാം പുലര്‍ത്തേണ്ട നല്ല ശീലം. യോഗയെന്നത് ഇന്ത്യയുടെ അഭിമാനം കൂടിയാണ്. പ്രവാസി ജീവിതത്തിലെ ടെന്‍ഷന്‍ നിറഞ്ഞ നാളുകള്‍ക്ക് ആശ്വാസമാകാന്‍ മനസിനെ സമാധാനമായി നിലനിര്‍ത്താന്‍ യോഗ ശീലിക്കുന്നത് ഉത്തമമാണ്. 

ഇന്ന് യോഗയുടെ പ്രാധാന്യം ആര്‍ക്കും പറഞ്ഞു നല്‍കേണ്ടതുമില്ല. കാരണം ലോകം മുഴുവന്‍ യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.. ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാനവത നടത്തുന്ന ഈ യോഗ ക്ലാസ് ഏവര്‍ക്കും ഒരു മികച്ച അനുഭവമായിരിക്കും. ഇതില്‍ പങ്കെടുക്കാനായി ഏവരേയും ക്ഷണിക്കുന്നതായി ബ്രിസ്റ്റോള്‍ കോര്‍ഡിനേറ്റര്‍ ലീന തോമസ് അറിയിച്ചു

 

സ്ഥലം

ആല്‍മണ്ട്‌സ് ബെറി സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബ്,

ഗ്ലൗസസ്റ്റര്‍ റോഡ് ആല്‍മണ്ട്‌സ്ബറി , ബ്രിസ്‌റ്റോള്‍, BS 32 4AA

സമയം വൈകീട്ട് 4-7

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

ലീന- 07707856648 





കൂടുതല്‍വാര്‍ത്തകള്‍.