CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 56 Seconds Ago
Breaking Now

ചൈനയില്‍ മുസ്ലീങ്ങളെ മതവിശ്വാസം ഉപേക്ഷിപ്പിക്കാന്‍ പോര്‍ക്ക് തീറ്റിക്കും, മദ്യം കുടിപ്പിക്കും; രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍

സാരോപദേശം പഠിപ്പിക്കാന്‍ ക്യാംപുകളില്‍ നിര്‍ബന്ധിതമായി എത്തപ്പെട്ട മുസ്ലീങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത് വന്‍ പീഡനങ്ങളാണ്

ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാന്‍ ഇസ്ലാം വിശ്വാസം ഇല്ലാതായാല്‍ മതിയോ? ഇതൊരു ചോദ്യമാണെങ്കിലും ഇതാണ് ശരിയെന്നാണ് മധുരമനോജ്ഞ ചൈനയില്‍ അധികൃതരുടെ വിശ്വാസം. തെറ്റായാലും, ശരിയായാലും ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണം നടക്കുന്ന ചൈനയില്‍ സര്‍ക്കാര്‍ പറയുന്നത് എല്ലാം ശരിയാണ്. ചോദ്യം ചെയ്യല്‍ അവിടെ നടപ്പില്ല. 

അതുകൊണ്ട് തന്നെ സാരോപദേശം പഠിപ്പിക്കാന്‍ ക്യാംപുകളില്‍ നിര്‍ബന്ധിതമായി എത്തപ്പെട്ട മുസ്ലീങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത് വന്‍ പീഡനങ്ങളാണ്. ഏകദേശം 9 ലക്ഷം ഒരു മില്ല്യണ്‍ വരെ മുസ്ലീങ്ങള്‍ ചൈനയിലെ റി-എഡ്യുക്കേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയെന്നാണ് കണക്ക്. വിഘടനവാദങ്ങളെ തകര്‍ക്കാനാണ് ബീജിംഗ് ഈ കേന്ദ്രങ്ങള്‍ നടത്തുന്നത്. 

ഇസ്ലാം വിലക്കിയിട്ടുള്ള പോര്‍ക്ക് തീറ്റിക്കുകയും, മദ്യപിപ്പിക്കുകയും ചെയ്യുന്നതായാണ് മുന്‍ തടവുകാര്‍ വെളിപ്പെടുത്തിയത്. പീഡനങ്ങള്‍ വര്‍ദ്ധിക്കും തോറും ഇസ്ലാമിക വിശ്വാസങ്ങള്‍ പോലും ഉപേക്ഷിച്ച് പോകുമെന്ന് ഇവര്‍ പറയുന്നു. ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തുകയും ചെയ്യും. 

പ്രത്യാഘാതങ്ങള്‍ ഭയപ്പെടാതെ പഴയകാല തടവുകാര്‍ ഈ ശിക്ഷാവിധികളെക്കുറിച്ച് തുറന്ന് പറഞ്ഞതോടെയാണ് മുസ്ലീങ്ങള്‍ ചൈനയില്‍ നേരിടുന്ന ദുരിതം പുറത്തുവരുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.