CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 28 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ മോശക്കാര്‍, അവര്‍ മനുഷ്യരല്ല, മൃഗങ്ങളാണ് ; വിവാദ പരാമര്‍ശവുമായി ട്രംപ്

വൈറ്റ്ഹൗസില്‍ തന്നെ കാണാനെത്തിയ കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്‌ളിക്കന്‍ പ്രതിനിധികളോടായിരുന്നു ട്രംപിന്റെ പ്രതികരണം.

കുടിയേറ്റക്കാരെ അപമാനിക്കുന്ന പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ എത്രമാത്രം മോശപ്പെട്ടവരാണെന്ന് നിങ്ങള്‍ക്കറിയില്ലെന്നും അവര്‍ മനുഷ്യരല്ല വെറും മൃഗങ്ങളാണെന്നനുമാണ് ട്രംപിന്റെ വിവാദ പരാമര്‍ശം.

അമേരിക്കയിലേക്ക് വരുന്നവരും വരാന്‍ ശ്രമിക്കുന്നവരുമായ ആളുകളുണ്ട്. അവരെ രാജ്യത്തുനിന്നു പുറത്താക്കണം. ഇവര്‍ എത്ര മോശക്കാരാണെന്നു നിങ്ങള്‍ക്കറിയില്ല. അവര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്. അവരെ നാം രാജ്യത്തുനിന്നു പുറത്താക്കണം. വൈറ്റ്ഹൗസില്‍ തന്നെ കാണാനെത്തിയ കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്‌ളിക്കന്‍ പ്രതിനിധികളോടായിരുന്നു ട്രംപിന്റെ പ്രതികരണം.

പിന്നാലെ ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റ് പ്രതിനിധികള്‍ രംഗത്തെത്തി. കാലിഫോര്‍ണിയയിലെ നിയമങ്ങളെ സംബന്ധിച്ചും കുടിയേറ്റത്തെ സംബന്ധിച്ചും ട്രംപ് നുണ പറയുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.