CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 18 Seconds Ago
Breaking Now

104 യാത്രക്കാരുമായി ടേക്ക്ഓഫ് ചെയ്ത വിമാനം തകര്‍ന്നുവീണു; രക്ഷപ്പെട്ടത് 3 പേര്‍

യാത്രക്കാര്‍ക്ക് പുറമെ 9 വിമാന ജീവനക്കാരും ക്യുബാന കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നു.

ഹവാനയില്‍ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ കൊല്ലപ്പെട്ടതായി ആശങ്ക. 104 യാത്രക്കാരുമായി ടേക്ക്ഓഫ് നടത്താന്‍ ശ്രമിച്ച ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. യാത്രക്കാര്‍ക്ക് പുറമെ 9 വിമാന ജീവനക്കാരും ക്യുബാന കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നു. 

ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീമുള്ള കൃഷിയിടത്തിലാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. 

വിമാനം കത്തിയമര്‍ന്ന നിലയിലാണ്. തീ കെടുത്താനുള്ള ശ്രമത്തിലാണ് അഗ്നിശമന വിഭാഗങ്ങള്‍. ഏതാണ്ട് മൂന്ന് പേര്‍ മാത്രമാണ് ഗുരുതരമായ പരുക്കുകളോടെ അപകടത്തെ അതിജീവിച്ചതെന്നാണ് ഒരു മിലിറ്ററി ഉദ്യോഗസ്ഥന്‍ നല്‍കിയ സൂചന. ഇതേക്കുറിച്ച് സ്ഥിരീകരണത്തിന് അധികൃതര്‍ തയ്യാറായിട്ടില്ല. 

പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ സംഭവസ്ഥലത്തെത്തി. നിരവധി എമര്‍ജന്‍സി മെഡിക്കല്‍ ജീവനക്കാരും, ആംബുലന്‍സുകളും ഇവിടെയെത്തിയിട്ടുണ്ട്. ക്യാബയിലെ ദേശീയ വിമാന കമ്പനിയുടെ പല വിമാനങ്ങളും പഴക്കം മൂലം ഷെഡില്‍ കയറിയതോടെ വാടകയ്ക്ക് എടുത്ത ബോയിംഗ് വിമാനമാണ് തകര്‍ന്നുവീണത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. 

 

 




കൂടുതല്‍വാര്‍ത്തകള്‍.